പി​ണ​റാ​യി​യു​ടെ ‘മു​ണ്ടു​മു​റു​ക്കി ഉ​ടു​ക്ക​ല്‍’ മൂ​ലം കോ​ള​ടി​ക്കു​ന്ന​ത് വ​ക്കീ​ല​ന്മാ​ര്‍​ക്ക് ! സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ഒ​റ്റ സി​റ്റിം​ഗി​ന് ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ…

വി​ശ​ക്കു​ന്ന​വ​രോ​ട് മു​ണ്ടു മു​റു​ക്കി ഉ​ടു​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ട് ഖ​ജ​നാ​വ് കാ​ലി​യാ​ക്കു​ന്ന ‘കേസുകെട്ടുകളുമായി’ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. പ​ല​പ​ല കേ​സു​ക​ളി​ല്‍ ഖ​ജ​നാ​വി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ചോ​ര്‍​ന്നു പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ ചോ​ര്‍​ച്ച​യു​ടെ ആ​ധാ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യൊ​ന്നും ഇ​തി​നൊ​രു വി​ഷ​യ​മേ​യ​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ലി​ന് ഫീ​സാ​യി ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ​യാ​ണ്. ഒ​റ്റ​ത്ത​വ​ണ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള ഫീ​സാ​ണി​ത്. കേ​സി​ന്റെ വി​ചാ​ര​ണ ബെം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ന​ല്‍​കി​യ ട്രാ​ന്‍​സ്ഫ​ര്‍ ഹ​ര്‍​ജി​യി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ന​ല്‍​കു​ന്ന ഫീ​സാ​ണി​ത്. ഇ​ഡി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ സി​ബ​ലി​ന് 15.5 ല​ക്ഷം രൂ​പ കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന നി​യ​മ​സെ​ക്ര​ട്ട​റി വി.​ഹ​രി നാ​യ​ര്‍ പു​റ​ത്തി​റ​ക്കി. 1978 ലെ ​കെ​ജി​എ​ല്‍​ഒ ച​ട്ട​ത്തി​ലെ 42 (1) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഫീ​സ് ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന…

Read More