തിരുവനന്തപുരം: കരമനയിലെ ഭൂമി തട്ടിപ്പുകേസിൽ ആരോപണ വിധേയനായ കാര്യസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ടുകളാണ് പോലീസ് നിർദേശത്തെ തുടർന്ന് മരവിപ്പിച്ചത്. കരമന കൂടത്തിൽ കുടുംബത്തിലെ ഭൂമി ഉൾപ്പെടെയുള്ള വസ്തുവകകൾ തട്ടിയെടുത്തെന്ന പരാതിയിലും ദുരൂഹമരണത്തിലും കരമന പോലീസ്, കാര്യസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മരിച്ച ജയമാധവന്റെ ബന്ധു പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കൂടത്തിൽ കുടുംബത്തിലെ ജയമാധവന്റെ കാര്യസ്ഥൻ രവീന്ദ്രൻ, മുൻ വയനാട് കളക്ടർ മോഹൻദാസ്, ജയമാധവന്റെ സഹായികളായിരുന്ന സഹദേവൻ, വീട്ടു ജോലിക്കാരി ലീല എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മുൻ കളക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്.
Read MoreTag: karamana land thattippu
കരമന ഭൂമിതട്ടിപ്പ് കേസ്; കാര്യസ്ഥൻ രവീന്ദ്രൻ നായർ ഉൾപ്പെടെ 12പേർക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഭൂമി ഉൾപ്പെടെയുള്ള വസ്തുവകകൾ തട്ടിയെടുത്തെന്ന പരാതിയിൽ കരമന പോലീസ് കാര്യസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. കൂടത്തിൽ കുടുംബത്തിലെ ജയമാധവന്റെ കാര്യസ്ഥൻ രവീന്ദ്രൻ, മുൻ കളക്ടർ മോഹൻദാസ്, ജയമാധവന്റെ സഹായികളായിരുന്ന സഹദേവൻ, വീട്ടു ജോലിക്കാരി ലീല എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മുൻ കളക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. മരണപ്പെട്ട ജയമാധവന്റെ ബന്ധു പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്ക് അവകാശപ്പെട്ട ഭൂമി ജയമാധവൻ ജീവിച്ചിരിക്കെ രവീന്ദ്രൻ നായർ ഉൾപ്പെടെയുള്ള സഹായികളും ബന്ധുക്കളും തട്ടിയെടുത്തെന്നാണ് പ്രസന്നകുമാരിയുടെ പരാതി. മുൻ കളക്ടർ മോഹൻദാസിന്റെ ഭാര്യ കൂടത്തിൽ കുടുംബാംഗമാണ്. മോഹൻദാസിന്റെ ഒൗദ്യോഗിക സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പ്രസന്നകുമാരിയുടെ പരാതിയിൽ പറയുന്നത്. 2017 ലാണ് ജയമാധവൻ മരണമടഞ്ഞത്.…
Read More