ബോളിവുഡിലെ സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹറും നടി ആലിയ ഭട്ടും തമ്മിലുള്ള സൗഹൃദം ബോളിവുഡില്‍ പണ്ടേ ചര്‍ച്ചയായിട്ടുള്ളതാണ്. കരണ്‍ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പറയുന്നു. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഫുള്‍ ക്രെഡിറ്റും ആലിയ നല്‍കിയത് കരണ്‍ ജോഹറിനാണ്. പുരസ്കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നല്കിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു. അടുത്തിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആലിയ നല്കിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ആലിയ വചാലയാവുകയാണ്. ഇതിനോടൊപ്പം കരണിനോട് ഒരു ചോദ്യവും ആലിയ ചോദിക്കുന്നുണ്ട്. ജോഹര്‍ കുടുംബത്തില്‍ കരണിനിപ്പോള്‍ യഷും റൂഹിയുമുണ്ട്. അതുകൊണ്ട് എനിയ്ക്ക് ഒരു കാര്യമേ ചോദിക്കാനുളളൂ. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ, ഇതിനു മറുപടിയും കരണ്‍ ജോഹര്‍…
Read MoreTag: karan joher
ഒരുഘട്ടത്തില്‍ സ്വവര്ഗരതിയോടു ഭയമായിരുന്നു എനിക്ക് ! സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നമുണ്ട്; എല്ലാം വെട്ടിത്തുറന്നു പറഞ്ഞ് കരണ്‍ ജോഹര്‍
താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിലൂടെ ആരാധകരെയാകെ ഞെട്ടിച്ച ആളാണ് സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹര്‍. തന്റെ ആത്മകഥയിലൂടെയാണ് കരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോ പലപ്പോഴും വിവാദങ്ങളിലും ഇടംപിടിക്കാറുണ്ട്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് കരണ്‍ തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് അന്നു വഴിവെച്ചത്. ഇപ്പോള്‍ വീണ്ടും ലൈംഗികതയെക്കുറിച്ച് തുറന്നു പറഞ്ഞ് കരണ്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തില്‍ ട്രോളുകള്‍ തന്നെ ബാധിച്ചതെങ്ങനെയെന്ന് കരണ്‍ തുറന്നുപറഞ്ഞു. ”ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണ സംഭവമായി തോന്നി. ഇപ്പോള്‍ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാന്‍ ഉണരുന്നത്. എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തില്‍ സ്വവര്ഗരതിയോട് ഭയമായിരുന്നു എനിക്ക്.…
Read Moreദീപികയോടും ആലിയയോടും ഞാന്‍ അന്ന് ഇതേ ചോദ്യം ചോദിച്ചിരുന്നു ! ഇതേപ്പറ്റി ചിന്തിച്ച് ഒരുപാടു രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടമായി; മൗനം വെടിഞ്ഞ് കരണ്‍ ജോഹര്‍…
ഒരൊറ്റ ടിവിഷോയിലൂടെ ജീവിതംതന്നെ തകിടംമറിഞ്ഞവരാണ് ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്ന നിമിഷം വരെ അവര്‍ ‘താരങ്ങളായിരുന്നു’. ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇത്രമാത്രം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നുമില്ല. ലോകകപ്പ് മോഹങ്ങളും ഐപിഎല്ലും തുലാസിലാകുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇതു വരെ ഒരു ക്രിക്കറ്റ് താരവും നേരിട്ടിട്ടില്ലാത്ത അത്രയും വിമര്‍ശനവും നാണക്കേടും നേരിടുകയാണ് ഈ യുവതാരങ്ങള്‍. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഷോയുടെ അവതാരകനായ കരണ്‍ ജോഹര്‍ ഇത്രയും വിവാദമുണ്ടായിട്ടും മൗനം ഭജിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരണ്‍ മൗനം വെടിയുകയാണ്…ഹാര്‍ദിക്കും രാഹുലും വിവാദത്തില്‍പ്പെട്ടതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് തുറന്നു പറയുകയാണ് കരണ്‍. എന്റെ ഷോ ആയതു കൊണ്ട് തന്നെ പരിപാടി…
Read Moreലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് മുകേഷ് അംബാനി പറഞ്ഞ ഉത്തരം ശ്രദ്ധേയമാകുന്നു ! ഇയാള്‍ക്ക് ഒടുക്കത്തെ ബുദ്ധിയെന്ന് ആളുകള്‍…
ഇന്ത്യയിലെ ഒന്നാംനമ്പര്‍ പണക്കാരന് മുകേഷ് അംബാനി ഒന്ന് അനങ്ങിയാല്‍ പോലും അത് വാര്‍ത്തയാകുക പതിവാണ്. മകള്‍ ഇഷയുടെ വിവാഹത്തോടനുബന്ധിച്ച തിരക്കിലാണ് അംബാനിയിപ്പോള്‍. മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ആഘോഷവിരുന്നില്‍ മുകേഷ് അംബാനിയോടു കരണ്‍ജോഹര്‍ ചോദിച്ചു ‘ ഒരു ദിവസം രാവിലെ ഉണരുന്നത് നിത അംബാനി ആയിട്ടാണെങ്കില്‍ എന്തു ചെയ്യും ? നിത തനിക്കു ഭക്ഷണകാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളെല്ലാം എടുത്തു കളയുമെന്നായിരുന്നു മുകേഷ് അംബാനിയുടെ മറുപടി. ഇതുകേട്ട് സദസ്സിലാകെ കൂട്ടച്ചിരി. ഇത്തരത്തില്‍ നിരവധി കുസൃതി ചോദ്യങ്ങളാണു കരണിന്റെ റാപിഡ് ഫയറില്‍ അംബാനിയെ കാത്തിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദിന്റെയും വിവാഹത്തിനു മുന്നോടിയായി ഉദയ്പൂരില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണു കരണിന്റെ റാപിഡ് ഫയര്‍ അരങ്ങേറിയത്. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നായിരുന്നു അടുത്ത…
Read Moreഅനുഷ്കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍; അനുഷ്കയോടു വേണ്ടെന്ന് പ്രഭാസ്; ബാഹുബലി ജോഡികളുടേത് വെറും സൗഹൃദമോ അതോ…?
ബാഹുബലിയിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ അനുഷ്കഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കരണ്‍ ജോഹര്‍ നല്കിയ അവസരം താരം വേണ്ടെന്നു വച്ചെന്ന് വിവരം. കരണ്‍ ജോഹര്‍ നല്കിയ കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അനുഷ്ക അവസരം നിരസിച്ചതെന്നാണ് അറിയുന്നത്. അനുഷ്ക പ്രൊജക്ടില്‍ നിന്നും പിന്മാറാന് കാരണം പ്രഭാസ് ആകാമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തന്റെ സിനിമയില്‍ അനുഷ്ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്ന കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ താരം സിനിമ വേണ്ടെന്നു വച്ചു. അവസരം വേണ്ടെന്നു വയ്ക്കുന്നതിനു മുമ്പ് അനുഷ്ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പ്രഭാസ് പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ചോദിച്ചെന്നായിരുന്നു അന്നു വന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്കയും പ്രഭാസും…
Read More