‘കാരണവര്‍ വില്ല’ വില്‍പ്പനയ്ക്ക്; ബുദ്ധിമാന്ദ്യമുള്ള മകനെ പാവംപിടിച്ച വീട്ടിലെ പെണ്ണിനെക്കൊണ്ട് കെട്ടിച്ചു;ഒടുവില്‍ പാലു കൊടുത്ത കൈയ്ക്കു തന്നെ ഷെറിന്‍ കൊത്തി

  മാവേലിക്കര: മരുമകളും കാമുകനും കൂടി കൊല ചെയ്ത ഭാസ്‌കര കാരണവരുടെ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ല വില്‍പനയ്ക്ക്. ഈ പഞ്ചായത്തിലെ തന്നെ ഏറ്റവും ആഡംബര വീടുകളിലൊന്നായിരുന്നു ഇത്. അമേരിക്കയില്‍ താമസിക്കുന്ന കാരണവരുടെ മക്കള്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. മരുമകള്‍ ഷെറിന്റെ അവിഹിത ബന്ധമാണ് ഒടുവില്‍ ഭാസ്‌കര കാരണവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. 2009 നവംബര്‍ ഏഴിനാണ്് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.…

Read More