അടിമാലി: കെണിയിൽപെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുന്പൻകുത്ത് ചെന്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റുചെയ്തത്. ഇതേസംഘം നേരത്തെ മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നു. ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണിയൊരുക്കി സംഘം പുലിയെ പിടിക്കുകയായിരുന്നു. ആറുവയസുള്ള ആണ് പുലിയെയാണ് പിടികൂടിയത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലായത്. 10 കിലോഗ്രാം പുലിയുടെ മാംസം ഇവരിൽനിന്നും കണ്ടെത്തി. റേഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാൻ, ജോമോൻ, അഖിൽ, ആൽബിൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.…
Read MoreTag: karimpuli
നാട്ടുകാരെ വിറപ്പിച്ച ‘കരിമ്പുലി’ ഒടുവില്‍ കത്തിക്കരിഞ്ഞ നിലയില്‍ ! കരിമ്പുലി ഷിബുവിന്റെ ശല്യം സഹിക്കാനാകാതെ വീടുപേക്ഷിച്ചു പോയത് നിരവധി കുടുംബങ്ങള്‍; ഗുണ്ടാ നേതാവിന്റെ മരണം കൊലപാതകമോ ?
കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പാങ്ങോട് പരയ്ക്കാട് കോളനിയില്‍ ഷിബു(38) ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാള്‍. ‘കരിമ്പുലി’ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നു. വീടിന്റെ ചുവരിലും പെയിന്റ് കൊണ്ട് കരിമ്പുലി ഷിബു എന്ന് എഴുതി വെച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കില്ലായിരുന്നു. പരയ്ക്കാട് കോളനിയില്‍ അഞ്ച് വീടുകള്‍ ആണ് ഉള്ളത്. ഷിബുവിനെ പേടിച്ചാണ് തങ്ങള്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ക്ഷേത്ര മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തു വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. പീഡനം, കൊലപാതകം തുടങ്ങി ഷിബു കൈവക്കാത്ത ക്രിമിനല്‍ മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഇയാള്‍ സ്ഥലത്തുള്ളപ്പോള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സമീപത്തുള്ള ആറ് വീട്ടുകാര്‍ ഇതുമൂലം സ്ഥലം ഉപേക്ഷിച്ചു പോയെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ…
Read More