കൊച്ചി: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിനിരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്‍പ്പെട്ട എട്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരുടെ പരാതികള്‍ പരിഗണിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജികള്‍ അപക്വമാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വാദിച്ചു. നഷ്ടപരിഹാരം നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം വേണമെന്ന ഹര്‍ജി അപക്വമാണെന്ന വാദം അംഗീകരിച്ചെങ്കിലും 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തത്തുടര്ന്ന് ഒമ്പതു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read MoreTag: karipoor
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പതിവായി വിദേശയാത്ര ! ഒപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും;കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു. എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ…
Read More