കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉത്തരപ്രദേശ് സ്വദേശിയില്‍നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില്‍ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്. 3.49 കിലോഗ്രാം കൊക്കെയ്നും 1.296 കിലോഗ്രാം ഹെറോയിനുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആര്‍ഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്. നേരത്തെ ഇയാള്‍ ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസിന്റെ വിവരങ്ങള്‍ അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊക്കെയ്ന്‍, ഹെറോയിന്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍…
Read MoreTag: karipur
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ! ഉംറ തീര്‍ത്ഥാടത്തിനു പോയ നാലംഗസംഘം മൂന്നരക്കിലോ സ്വര്‍ണവുമായി പിടിയില്‍…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിനു പോയ നാലംഗസംഘത്തില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അബ്ദുള്‍ ഖാദര്‍, സുഹൈബ്, മുഹമ്മദ് സുബൈര്‍, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. പിടിയിലായവരില്‍ രണ്ട് പേര് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം ഉംറ യാത്രയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വര്‍ണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാളുടെ സ്വര്‍ണക്കടത്ത്.
Read Moreഅടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി 19കാരി കരിപ്പൂരില്‍ പിടിയില്‍; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം…
ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19വയസുകാരി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30 നാണ് ഷഹല ദുബായില്‍ നിന്നും കോഴിക്കോടുള്ള വിമാനത്തിലിറങ്ങിയത്. 11 മണിയോടെ പുറത്തിറങ്ങിയ ഷഹലയെ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷഹലയെ വിമാനത്താവളത്തിന് പുറത്തുവച്ച് വീണ്ടും പരിശോധിച്ചെങ്കിലും സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലാക്കി 1884 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുവന്നത്. വിപണിയില്‍ ഒരു കോടിയോളം വിലമതിക്കുന്നതാണ് ഈ സ്വര്‍ണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടുന്ന 87മത് സ്വര്‍ണക്കടത്ത് കേസാണ് ഇത്.
Read More30 കോടിയുടെ മയക്കുമരുന്നുമായി സാംബിയന്‍ വനിത കരിപ്പൂരില്‍ അറസ്റ്റില്‍ ! വാങ്ങാനെത്തിയവര്‍ പണിപാളിയെന്ന് വിവരം കിട്ടിയതോടെ മുങ്ങി…
രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില. ഇവര്‍ കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര്‍ സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില്‍ ഹെറോയിന്‍ എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു…
Read More