ക​ട​ന്നു​വ​രൂ…​കേ​ര​ള​ത്തേ​ക്കാ​ള്‍ എ​ട്ടു​രൂ​പ കു​റ​വ് ! മ​ല​യാ​ളി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ബോ​ര്‍​ഡു​ക​ളു​മാ​യി ക​ര്‍​ണാ​ട​ക​യി​ലെ പ​മ്പു​ട​മ​ക​ള്‍…

കേ​ര​ള ബ​ജ​റ്റി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ട​യാ​ക്കി​യി​രു​ന്നു.സാ​മൂ​ഹ്യ സു​ര​ക്ഷാ സെ​സ് ര​ണ്ട് രൂ​പ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല കേ​ര​ള​ത്തേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ബോ​ര്‍​ഡു​ക​ളാ​ണ് മ​ല​യാ​ളി വാ​ഹ​ന​ങ്ങ​ളെ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ര​വേ​ല്‍​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടുംം സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡാ​ണ് വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ‘വെ​ല്‍​ക്കം ടു ​ക​ര്‍​ണാ​ട​ക’ എ​ന്നെ​ഴു​തി​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​ന്റെ ബോ​ര്‍​ഡാ​ണ് വൈ​റ​ലാ​യ ചി​ത്രം. അ​ക്ഷ​ര​പ്പി​ശ​കു​ക​ള്‍ നി​റ​ഞ്ഞ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.60 രൂ​പ​യാ​ണ് നി​ര​ക്ക് വ​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 95.52 രൂ​പ​യാ​ണ് ഡീ​സ​ലി​ന്റെ വി​ല. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ​ത്തു​മ്പോ​ള്‍ പെ​ട്രോ​ളി​ന് 102 രൂ​പ​യും ഡീ​സ​ലി​ന് 87.36 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നേ​ര​ത്തെ…

Read More

ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ബില്ലുമായി കര്‍ണാടക ! കേരളത്തിലും ഇത് സംഭവിക്കുമോ ?

ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍. ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്. നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കേരളത്തിലും…

Read More

പുഴ മുക്കിയ പാലത്തിലൂടെ ആംബുലന്‍സിനു നേര്‍വഴി കാണിച്ചു ! 12കാരനെ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കാനൊരുങ്ങി രാജ്യം…

പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി റോഡിനെ വിഴുങ്ങിയപ്പോള്‍ ജീവന്‍ പണയം വെച്ച് ആംബുലന്‍സിന് വഴി കാണിച്ച 12-കാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം. വെങ്കിടേഷ് എന്ന ഈ കൊച്ചുപയ്യനെ ധീതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചാണ് രാജ്യം ആദരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. റായ്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. കര്‍ണാടക സര്‍ക്കാര്‍ 2019ലെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി വെങ്കിടേഷിനെ ആദരിച്ചിരുന്നു. അതിന് പിന്നാലെയാണ് ദേശീയപുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ വെള്ളപ്പൊക്കത്തില്‍ കൃഷ്ണ നദിക്കരയില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴി കാണിക്കാന്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വെങ്കിടേഷിന് അന്ന് സോഷ്യല്‍മീഡിയയിലൂടെ ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അരയ്‌ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് വഴി കാണിച്ചത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ നാഷണല്‍ ബ്രേവറി അവാര്‍ഡ്…

Read More

ഉള്ളി സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഉത്തര കര്‍ണാടകയിലെ കര്‍ഷകര്‍ ! ഉള്ളി മോഷണക്കേസുകള്‍ പെരുകുന്നു…

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ഉള്ളി സംരക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ് കര്‍ഷകര്‍. ഉള്ളി വ്യാപകമായി കൃഷി നടത്തുന്ന വടക്കന്‍ കര്‍ണാടകത്തിലേയും മഹാരാഷ്ട്രയിലേയും ഗ്രാമങ്ങളിലാണ് ഉള്ളി മോഷണം വ്യാപകമായി നടക്കുന്നത്. വടക്കന്‍ കര്‍ണാടകത്തിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗാദ്, റോണ്‍ തുടങ്ങിയ താലൂക്കുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് ഉള്ളി മോഷണകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗജേന്ദ്രഗാദ് താലൂക്കിലെ കല്‍ക്കയ്യ പ്രഭുസ്വാമി എന്ന കര്‍ഷകന്റെ 40 ചാക്ക് ഉള്ളിയാണ് പുലര്‍ച്ചെ മോഷണം പോയത്. മറ്റൊരു കര്‍ഷകനായ മുത്തപ്പയുടെ കൃഷിയിടത്തിലെ മുഴുവന്‍ ഉള്ളിയും മോഷ്ടാക്കള്‍ ഒറ്റരാത്രികൊണ്ടാണ് മോഷ്ടാക്കള്‍ കടത്തിയത്. 80,000 രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. റോഡരികില്‍ ചാക്കില്‍ ഉണക്കാന്‍ സൂക്ഷിച്ചിരുന്ന ഉള്ളികളും മോഷണം പോകുകയാണ്. വടക്കേ ഇന്ത്യയില്‍ മുമ്പേതന്നെ ഉള്ളി മോഷണം പതിവാണ്.

Read More

അവര്‍ക്കാകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ആയിക്കൂടാ ! കര്‍ണാടകയില്‍ ജെഡിഎസ് എന്‍ഡിഎയിലേക്ക് ? ബിജെപിയുമായി ചേരാന്‍ യാതൊരു വിമുഖതയുമില്ലെന്ന് കുമാരസ്വാമി…

എന്‍ഡിഎയില്‍ ചേരുന്നതിന് തന്റെ പാര്‍ട്ടിയ്ക്ക് യാതൊരു വിമുഖതയുമില്ലെന്ന് തുറന്നു പറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാനായില്ലെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ഇത് കൂടി കണക്കിലെടുത്താണ് ബിജെപിക്ക് പിന്തുണ വേണ്ടി വരുകയാണെങ്കില്‍ അവരെ പിന്തുണക്കുന്നതിന് മടിക്കില്ലെന്ന സൂചന കുമാരസ്വാമി നല്‍കിയത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്. ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു. എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ അവസരവാദ രാഷ്ട്രീയമാണ് പയറ്റുന്നത്.അത്തരം പ്രവര്‍ത്തനങ്ങള്‍…

Read More

കര്‍ണാടക സര്‍ക്കാര്‍ താഴെവീഴുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ? കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ഏഴ് എംഎല്‍എമാര്‍; രണ്ടു പേര്‍ എവിടെയെന്ന് യാതൊരു വിവരവുമില്ല…

എന്‍ഡിഎ മന്ത്രി സഭ വീണ്ടും കേന്ദ്രത്തില്‍ അധികാരമേറ്റതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ വീണേക്കുമെന്ന ഭീതി ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഏഴ് എംഎല്‍എ മാര്‍ വിട്ടു നിന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുകയാണ്. ബുധനാഴ്ച നടന്ന യോഗത്തില്‍ ഇവര്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയെയും പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുന്ന ഒരു വര്‍ഷമായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.കഷ്ടിച്ചു ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ ഭാവി ഇതോടെ അനശ്ചിതത്വത്തിലായിരിക്കുകയാണ്. മന്ത്രിമാരായ ആര്‍ റോഷന്‍ ബെയ്ഗും രമേശ് ജാര്‍ക്കിഹോളിയും ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ 79 ല്‍ 72 എംഎല്‍എ മാരും യോഗത്തില്‍ ഹാജരായിരുന്നെന്ന് കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഞ്ച് എംഎല്‍എമാര്‍ നേരത്തേ അവധി ചോദിച്ചിരുന്നെന്നും എന്നാല്‍ റോഷന്‍ ബെയ്ഗിനേയും രമേശ് ജാര്‍ക്കിഹോളിയേയും മാത്രം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മന്ത്രി ആര്‍ രാമലിംഗ…

Read More

കര്‍ണാടകയില്‍ ബിജെപി കളി തുടങ്ങി ! മുഖ്യമന്ത്രി സ്ഥാനം ജെഡിഎസില്‍ നിന്നും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; തെരഞ്ഞെടുപ്പിനു ശേഷവും കര്‍ണാടക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുന്നതിങ്ങനെ…

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു ശേഷം കോണ്‍ഗ്രസിന് അടുത്ത തലവേദനയാവുകയാണ് കര്‍ണാടകയിലെ ഭരണം. സംസ്ഥാന ഭരണം എങ്ങനെയും നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ…

Read More

കര്‍ണാടക സര്‍ക്കാര്‍ വീഴുമോ ? സര്‍ക്കാരിനെ മറിച്ചിടാന്‍ ചില ‘സൂത്രധാരന്മാര്‍’ ശ്രമിക്കുന്നെന്ന് എച്ച്.ഡി കുമാരസ്വാമി; മുന്‍കൂറായി പലര്‍ക്കും പണം ലഭിക്കുന്നുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി…

ബംഗളുരു:അധികാരത്തിലേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണയോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍(എസ്) അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോള്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി കുമാരസ്വാമി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്, ജനതാദള്‍(എസ്) അംഗങ്ങളെ വിലയ്‌ക്കെടുത്ത് മന്ത്രിസഭയെ വീഴ്ത്താന്‍ ചില സൂത്രധാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കുമാരസ്വാമി ആരോപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം മുതലെടുത്ത് കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) എംഎല്‍എമാരെ താമസിപ്പിച്ച് വിലപേശാന്‍ ചില റിസോര്‍ട്ടുകളില്‍ സൗകര്യമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടു മറുപടി പറയുകയായിരുന്നു അദ്ദേഹം. ”സര്‍ക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്. റിസോര്‍ട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ ഒരുക്കട്ടെ, നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. മുന്‍കൂറായാണ് പലര്‍ക്കും പണം നല്‍കുന്നത്. കൂടുതലായി ഒന്നും പറയുന്നില്ല, പിന്നീട് നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകും’.കുമാരസ്വാമി പറഞ്ഞു.…

Read More

കോണ്‍ഗ്രസിന് ഇനി പഞ്ചാബും പുതുച്ചേരിയും മിസോറാമും മാത്രം ! ഏഴു സംസ്ഥാനങ്ങളില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് ബിജെപി അധികാരം വ്യാപിപ്പിച്ചത് 21 സംസ്ഥാനങ്ങളിലേക്ക്;നിര്‍ണായകമായത് മോദി-അമിത് ഷാ തന്ത്രങ്ങള്‍…

ന്യൂഡല്‍ഹി: ഉത്തരേന്ത്യയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പിടിച്ച ശേഷം ദക്ഷിണേന്ത്യയിലും ബിജെപിയുടെ തേരോട്ടം. കര്‍ണാടകയിലെ വിജയത്തോടെ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ് ബിജെപി. കേരളവും കര്‍ണാടകയും തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ഗോവയുമുള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടിടങ്ങളില്‍ ഇതോടെ ഭരണം ബിജെപിയ്ക്കായി. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒരേ സമയം രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്. ത്രിപുരയിലെ ചരിത്രവിജയത്തിനു ശേഷം അമിത് ഷായുടെയും സംഘത്തിന്റെയും ശ്രദ്ധ മുഴുവന്‍ കര്‍ണാടക തിരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനു മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തയതോടെ കളം മുറുകി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയര്‍ത്തിയുള്ള മത കാര്‍ഡ് ഇറക്കിക്കളിച്ചെങ്കിലും സമയോചിതമായി ഇടപെട്ട അമിത്ഷായുടെ തന്ത്രങ്ങള്‍ക്കായിരുന്നു അന്തിമ വിജയം. മൂന്നാഴ്ച ബംഗളുരുവില്‍ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ആര്‍എസ്എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളില്‍ പരിവാറുകാരനായ റാം മാധവിനെ കര്‍ണ്ണാടകയില്‍ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ…

Read More

കര്‍ണാടക പിടിച്ചടക്കി ബിജെപി; ലീഡ് നില കേവലഭൂരിപക്ഷത്തിനരികെ; വിലപേശലിനുള്ള അവസരം നഷ്ടമായ നിരാശയില്‍ ദേവഗൗഡയും കുമാര സ്വാമിയും

ബംഗളുരു: കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ കടപുഴക്കി ബിജെപിയുടെ മുന്നേറ്റം. ഒരിക്കല്‍ കര്‍ണാടകം പിടിച്ച ചരിത്രമുള്ള ബിജെപിക്ക് ദക്ഷിണേന്ത്യ എക്കാലത്തും ബാലികേറാ മല തന്നെയായിരുന്നു. ആ വലിയ ലക്ഷ്യമാണ് കര്‍ണാടകം പിടിച്ചതിലൂടെ ബിജെപിയും മോദിയും കൈവരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള്‍ ബിജെപി 112 എന്ന കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലാണ്. കോണ്‍ഗ്രസിന് 57 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്. ഏവരേയും ഞെട്ടിച്ച് ജെഡിഎസ് 42 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ കുമാരസ്വാമിയ്ക്കും ദേവഗൗഡയ്ക്കും വിലപേശലിനുള്ള ശക്തിയും നഷ്ടമായി. കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കര്‍ണാടകത്തിലെ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും…

Read More