മധ്യവയസ്കനെ അശ്ലീല വീഡിയോ കോളില്‍ കുടുക്കി സെക്സ് റാക്കറ്റുകാര്‍ 6.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി (ഒഎസ്ഡി) ജോലി ചെയ്തിരുന്നയാളെയാണു തട്ടിപ്പിന് ഇരയാക്കിയത്. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം പോലീസില്‍ പരാതി നല്കിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം. ശുചിമുറിയില്‍നിന്നു പുറത്തുകടക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ എടുത്തതും മറുഭാഗത്തുണ്ടായിരുന്ന സ്ത്രീ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. രണ്ടു പേരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട്, മറ്റൊരു നമ്പരില്‍നിന്നു വിളി വന്നു. ഹിന്ദി വാര്‍ത്താചാനലില്‍ നിന്നുള്ള മഹേന്ദ്ര സിങ് എന്ന റിപ്പോര്‍ട്ടറാണെന്നാണ് അങ്ങേത്തലയ്ക്കലുള്ള ആള് പറഞ്ഞത്. വീഡിയോ കോള്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹത്തെ അറിയിച്ചു. യുട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വീഡിയോ…
Read MoreTag: Karnataka
മഴ പെയ്യാന്‍ വേണ്ടി പാവകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ ഗ്രാമം ! വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും…
മഴ പെയ്യാനായി വിവിധ വിശ്വാസം പിന്തുടരുന്നവര് വ്യത്യസ്ഥമായ ആചാരങ്ങളും പ്രാര്‍ഥനകളും നടത്താറുണ്ട്. ഹോമങ്ങളും യാഗങ്ങളും തുടങ്ങി തവളകളെ കല്യാണം കഴിപ്പിക്കുക വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും വെളിയില്‍ വരാറുണ്ട്. ഇപ്പോഴിതാ മഴ പെയ്യാനായി പാവകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ഗ്രാമം. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാരാണ് മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചത്. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാര്‍ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്.…
Read Moreകര്‍ണാടകയില്‍ മലയാളി സ്പീക്കറാകും ! ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ യു.ടി. ഖാദര്‍ (53) സ്പീക്കറാകും. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും ഇദ്ദേഹം. ഖാദര്‍ ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കാസര്‍ഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമാണ് യു.ടി. ഖാദര്‍.ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ അദ്ദേഹത്തിനു കര്‍ണാടക നിയമസഭയില്‍ ഇത്തവണ അഞ്ചാമൂഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകള്‍ക്കാണ് ഖാദര്‍ ഇക്കുറി പരാജയപ്പെടുത്തിയത്. മുന്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മംഗളൂരു മുന്‍ എംഎല്‍എയായിരുന്നു പിതാവ് യു.ടി. ഫരീദ്. മലയാളിയായ കെ.ജെ. ജോര്‍ജ് കഴിഞ്ഞദിവസം സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Read Moreസിദ്ധരാമയ്യയുടെ സൗജന്യങ്ങളെ വിമര്‍ശിച്ച അധ്യാപകന് സസ്പെന്ഷന്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സൗജന്യ വാഗ്ദാനങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ അധ്യാപകന് സസ്പെന്ഷന്. നിരവധി സൗജന്യങ്ങള്‍ നല്‍കുന്നത് സംസ്ഥാനത്തെ കൂടുതല്‍ കടബാധ്യതയിലേക്ക് തള്ളിവിടുമെന്നായിരുന്നു അധ്യാപകന്റെ വിമര്‍ശനം. എസ്എം കൃഷ്ണയുടെ കാലത്ത് 3,590 കോടിയായിരുന്നു കടം. ധരം സിംഗിന്റെ കാലത്ത് 15,365 കോടിയും കുമാരസ്വാമിയുടെ കാലത്ത് 3,545 കോടിയും യെദിയൂരപ്പയുടെ കാലത്ത് 25,653 കോടിയും സദാനന്ദ ഗൗഡയുടെ കാലത്ത് 9,464 കോടിയും ഷെട്ടറുടെ കാലത്ത് 13,464 കോടിയും ആയിരുന്നെങ്കില്‍ സിദ്ധരാമയ്യയുടെ കാലത്ത് 24,2000 കോടിയായിരുന്നെന്നും അധ്യാപകന് കുറിപ്പില്‍ ആരോപിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം അധ്യാപകന് ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടിലെന്ന് ചിത്രദുര്‍ഗ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ രവിശങ്കര്‍ റെഡ്ഡി പറഞ്ഞു.
Read Moreപെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്നു ! 18കാരിയ്ക്ക് ദാരുണാന്ത്യം;വീഡിയോ
പെട്രോള്‍ പമ്പില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നിതിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു. ബുധനാഴ്ചയാണ് അമ്മയ്ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്പില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പ് ജീവനക്കാരന് പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തില്‍ ! ഉപമുഖ്യമന്ത്രിയായി ഡി.കെ; മലയാളിയായ കെ.ജെ ജോര്‍ജ് മന്ത്രിസഭയില്‍…
ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read Moreവീണ്ടും ദുരഭിമാനക്കൊല ! മകളെ കൊന്ന ശേഷം പിതാവ് മൃതദേഹം യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു…
കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ്…
Read Moreമരം കൊണ്ടൊരു ട്രെഡ്മില് ! കറന്റ് വേണ്ടേ വേണ്ട…സംഗതി ജോറെന്ന് സോഷ്യല്‍ മീഡിയ…
ഫിറ്റ്നസിനെക്കുറിച്ച് ബോധവാന്മാരാണ് ഇപ്പോഴുള്ള ഒട്ടുമിക്ക ആളുകളും. ജിമ്മിലോ വീട്ടിലോ ഒക്കെ വ്യായാമം ചെയ്താണ് ഇവരൊക്കെ ആരോഗ്യം നിലനിര്‍ത്തുന്നത്. ജിമ്മില്‍ പോകാന്‍ സാധിയ്ക്കാത്തവര്‍ തങ്ങളുടെ വീട്ടില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ വളരെയധികം പേരും ഉപയോഗിക്കുന്ന ഒന്നാണ് ട്രെഡ്മില്. എന്നാല്‍ മരം കൊണ്ട് പണിത ഒരു ട്രെഡ്മില്ലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കര്‍ണാടക സ്വദേശിയായ ഒരു ആശാരിയാണ് മരം കൊണ്ടുള്ള ട്രെഡ്മില്ല് പണിതത്. മരത്തിന്റെ ചെറിയ പാളികള്‍ വച്ച് നടക്കാനുള്ള പ്ലാറ്റ്ഫോം തയ്യാറാക്കുകയും ചെയിനും മറ്റും ഉപയോഗിച്ച് ഇത് കറക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയുടെ അവസാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മരത്തിന്റെ ട്രെഡ്മില്ലില് ഇദ്ദേഹം തന്നെ നടന്നുകാണിക്കുന്നുമുണ്ട്. മരം കൊണ്ട് വീട്ടുസാധനങ്ങളും ഫര്‍ണീച്ചറുകളും മറ്റും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. തെലങ്കാന ഐടി…
Read Moreമലയാളി പൊളിയല്ലേ ! കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബനെ കയറ്റിയത് ഏതോ മലയാളികള്‍ ? വാസ്തവം ഇങ്ങനെ…
കര്‍ണാടകത്തിലെ പാഠപുസ്തത്തില്‍ നടന് കുഞ്ചാക്കോബോബന് ഇടംപിടിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നിരുന്നു. കര്‍ണാടകത്തിലെ ഒരു പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബന് പോസ്റ്റുമാന് വേഷത്തില്‍ വന്ന ചിത്രം നല്കിയെന്നു പറഞ്ഞായിരുന്നു പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കര്‍ണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നു മുതല്‍ പത്തു വരെയുളള ക്ലാസുകളിലേക്കായി അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നു കെടിബിഎസ് സറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നു എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. ഒരു പുസ്തകത്തിലും മലയാള നടന് കുഞ്ചാക്കോ ബോബന്റെ ചിത്രം പ്രസിദ്ദീകരിച്ചിട്ടില്ലെന്നു കെടിബിഎസ് വ്യക്തമാക്കി. മുമ്പ് പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് കുഞ്ചാക്കോ ബോബനും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ കര്‍ണാടക സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ഥന എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന് 2010ല്‍…
Read Moreരോഗമുക്തി നേടിയ ആള് വീണ്ടും കോവിഡ് പോസിറ്റീവായി ! കര്‍ണാടക വീണ്ടും ആശങ്ക;പുതിയ സംഭവങ്ങള്‍ ഇങ്ങനെ…
കര്‍ണാടക വീണ്ടും കോവിഡ് ഭീതിയില്‍. രോഗമുക്തനായി ആശുപത്രി വിട്ടയാളെ വീണ്ടും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്. രോഗവ്യാപനം കൂടിയതും കര്‍ണാടകയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു. പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.
Read More