വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന മക്കള്‍ക്കും ഇനി ആശ്രിത നിയമനത്തിന് അര്‍ഹത ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…

വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊന്നിനു നിയമസാധുത ഇല്ലാത്ത വിഭാഗങ്ങളുടെ കാര്യത്തിലും, ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെപിടിസിഎല്‍) ആശ്രിത നിയമനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ.സന്തോഷ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണിത്. ലൈന്‍മാനായിരുന്ന പിതാവ് കബ്ബാലയ്യ 2014ല്‍ മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകന്‍ സന്തോഷ് ജോലിക്കായി അപേക്ഷിച്ചെങ്കിലും കെപിടിസിഎല്‍ അനുവദിച്ചില്ല. അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാല്‍ അവിഹിത സന്തതികള്‍ എന്ന സങ്കല്‍പം നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും എച്ച്.സഞ്ജീവ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

Read More