അഖില്‍ വീമ്പു പറഞ്ഞപ്പോള്‍ കാണട്ടെയെന്ന് അമ്മാവനും! പത്തു വയസുകാരിയെ പിച്ചിച്ചീന്തിയത് അഖിലിന്റെ സഹോദരിയുടെ കല്യാണരാത്രിയില്‍; കരുനാഗപ്പള്ളിയിലെ ക്രൂരപീഡനം ഇങ്ങനെ…

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ട വിവരം ഒരു നാടിനെയാകെ നടുക്കിയിരിക്കുകയാണ്. സഹോദരന്മാരും അവരുടെ അമ്മാവനും സുഹൃത്തുമാണ് പത്തു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സഹോദരന്മാരായ പ്രതികളുടെ സഹോദരിയുടെ വിവാഹരാത്രിയിലായിരുന്നു പ്രതികളെല്ലാവരും കൂടി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തത്. ഈ സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷം നെഞ്ചു വേദനയെത്തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് സംഭവം പുറത്തറിയിച്ചത്. പീഡനവിവരം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പ്രതികളെ പൊക്കുകയും ചെയ്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പീഡനം തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി എന്ന വിവരം പുറത്തു വന്നത്. തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ (29), പന്മന വില്ലേജില്‍ പോരൂക്കര മുറിയില്‍ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതില്‍ വീട്ടില്‍ രാജീവ് (33), അഖില്‍, ശിവകുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍കണ്ട അസ്വഭാവികതയെ തുടര്‍ന്ന്…

Read More