അന്തരിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയ്ക്ക് മകന്‍ സ്റ്റാലിന്റെ കണ്ണീരില്‍ കുതിര്‍ന്ന കത്ത്. ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ എന്നാണ് സ്റ്റാലിന്‍ കത്തില്‍ ചോദിക്കുന്നത്. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദിയില്‍ ഡിഎംകെയുടെ ഉന്നത നേതാവ് എന്ന ബഹുമതിയില്‍ തന്നെയായിരുന്നു സ്റ്റാലിന്‍ കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും തലൈവര്‍ എന്നു തന്നെയായിരുന്നു. കരുണാനിധിയുടെ പൊതുജീവിതത്തില്‍ നിഴലായി കൂടെ തന്നെ എപ്പോഴും ഉണ്ടായിരുന്ന ആളാണ് സ്റ്റാലിന്‍. ഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്ന് വിളിച്ചോട്ടെ. നിങ്ങള്‍ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണല്ലോ പതിവ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ അങ്ങ് എങ്ങോട്ടാണ് പോയത്? എന്റെ തലൈവരെ! എന്റെ ചിന്തയിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴും നിങ്ങളുണ്ട്. ആ നിങ്ങള്‍ എവിടെയാണ് പോയത്? 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ ശവകുടീരത്തില്‍ എഴുതപ്പെടേണ്ട വാക്കുകള്‍ നിങ്ങള്‍…
Read MoreTag: karunanidhi
പതിനെട്ടാം വയസില്‍ മുരശൊലിയ്‌ക്കൊപ്പം തമിഴ് നാടിന്റെ തുടിപ്പറിഞ്ഞ മാധ്യമപ്രവര്‍ത്തകനായി; കരുണാനിധിയുടെ മാധ്യമജീവിതം അനുപമം…
വിടപറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ രാഷ്ട്രീയക്കാരന്‍, സിനിമാക്കാരന്‍,മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാവരും അറിയുമെങ്കിലും തമിഴ് മാധ്യമപ്രവര്‍ത്തനത്തിന്റെ കുലപതി എന്ന സ്ഥാനത്തിനു കൂടി അര്‍ഹതപ്പെട്ട ആളായിരുന്നു കരുണാനിധി. വിഷയത്തിന്റെ പ്രസക്തിയാലും അതിശക്തമായ വിമര്‍ശനാത്മക രചനകളാലും അനേകം ലേഖനങ്ങളും എഴുത്തുകളും തീര്‍ത്ത കരുണാനിധി ഏറ്റവും മൂത്ത മകനായി കരുതി എന്നും പ്രാധാന്യം നല്‍കിയിരുന്നത് ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയെ ആയിരുന്നു. 1942 ല്‍ തുടങ്ങിയ മാധ്യമം 75 ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദ്രാവിഡ പാര്‍ട്ടികളുടെ മുന്നേറ്റത്തിന്റെ ഘട്ടത്തില്‍ എല്ലാ നേതാക്കളും മാധ്യമങ്ങളോ മാസികകളോ നടത്തിയിട്ടുണ്ട്. അവയെല്ലാം കൂടി കൂട്ടിയാല്‍ 250 ഓളം വരും. എന്നാല്‍ അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് വിടുതലൈയ്ക്കും ദ്രാവിഡര്‍ കഴകം ദിനപ്പത്രത്തിനും മുരശൊലിയ്ക്കും മാത്രമാണ്. തന്റെ മാധ്യമത്തിലുടെ അനേകം ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി. 1953 ല്‍ സി എന്‍ അണ്ണാദുരൈ നടത്തിയ നാം നാട്…
Read More