കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി പാവപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയും ചെയ്തു. എന്നാല്‍ മാണിയുടെ മരണത്തോടെ പദ്ധതി പൂട്ടിക്കെട്ടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നു നിര്‍ത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മതി ഇനി ചികിത്സാനുകൂല്യങ്ങള്‍ എന്നാണ് തീരുമാനമെന്നറിയുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നല്‍കിയ പദ്ധതിയില്‍ ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍…
Read More