നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാക്കിയ കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഇരകള്‍ ഇപ്പോഴും ദുരിതത്തിലാണ്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരിലൊരാളും 16 വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ സഖാവ് ജോഷിയുടെ കത്താണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ”അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. രാപകല്‍ കഠിനാധ്വാനംചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലാണ്”. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുളള ജോഷി ആന്റണി ചികിത്സാവശ്യത്തിനായി ചോദിച്ചപ്പോള്‍ രണ്ടു ലക്ഷം മാത്രമാണ് ബാങ്ക് കൊടുത്തത്. ബാങ്കിന്റെ മാപ്രാണം ശാഖാ മനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാസ്പ്പിലുടെ അയച്ച കത്തിലാണ് ഹൃദയഭേദകമായ ഈ വാക്കുകള്‍. പണം തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ വക്കീലും, ബാങ്കിന്റെ വക്കീലും ചേര്‍ന്നാണ് ജോഷിയോട്…
Read MoreTag: karuvannoor
കൊടുക്കാന്‍ പറ്റുന്ന തുക കൊടുത്തു ! കരുവന്നൂരിലെ നിക്ഷേപകയുടെ മരണം രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര് ബിന്ദു…
കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുള്ളയാളുടെ ഭാര്യ ചികിത്സയ്ക്കാവശ്യമായ തുക കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മരണമടഞ്ഞ സംഭവത്തിലായിരുന്നു മന്ത്രി ബിന്ദുവിന്റെ പ്രതികരണം. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര് ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈരോഗിക്ക് ഉള്‍പ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികള്‍ വളരെ മോശമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തീര്‍ത്തും അപലപനീയമാണ്. അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ…
Read Moreകരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമിട്ടത് 30 ലക്ഷം ! ചികിത്സയ്ക്ക് സ്വന്തം പണം ചോദിച്ചപ്പോള്‍ ബാങ്കുകാര് കൈമലര്‍ത്തി; ഒടുവില്‍ മരണം…
സ്വന്തമായി 30 ലക്ഷം രൂപ ബാങ്കില്‍ കിടക്കുന്നയാള്‍ രോഗത്തിന് ചികിത്സിക്കാന്‍ കാശില്ലാതെ മരിക്കേണ്ടുന്ന ദുരവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഒരു പക്ഷെ ഈ നമ്പര്‍ വണ്‍ കേരളത്തിലായിരിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന 80 വയസുള്ള ദേവസിയുടെ ദുര്‍വിധി നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. ബാങ്കിലെ സ്വന്തം കാശ് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും തന്റെ ഭാര്യയെ തിരിച്ചു തരാന്‍ അവര്ക്കാകുമോയെന്നും കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെ മരിച്ചു. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍…
Read Moreനിങ്ങളുടെ മക്കള്‍ വിവാഹം കഴിക്കണമെന്ന് ബാങ്കിനും എനിക്കും ഒരു നിര്‍ബന്ധവുമില്ല ! കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാനെത്തിയ ആള്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ…
കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകള്‍ക്ക് ഇത് ദുരിതകാലം. നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരോട് വളരെ മോശമായാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. 35 വര്‍ഷം ദുബായില്‍ ജോലിചെയ്ത് മിച്ചംപിടിച്ച തുക മുഴുവന്‍ പൊതുമേഖലാ ബാങ്കിലാണ് നന്ദനന്‍ നിക്ഷേപിച്ചിരുന്നത്. നാട്ടില്‍ മുരിയാട് താമസമാക്കിയപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മാനേജരും സെക്രട്ടറിയും സമീപിച്ച് നിക്ഷേപം അവരുടെ ബാങ്കിലേക്ക് മാറ്റാനാവശ്യപ്പെട്ടു. ഇവരുടെ വാക്ക് വിശ്വസിച്ച് പത്ത് വര്‍ഷം മുന്‍പ് കരുവന്നൂര്‍ ബാങ്കിലേക്ക് മാറ്റിയതാണ് 20 ലക്ഷം.മക്കളുടെ വിവാഹാവശ്യത്തിനായാണ് തുക മാറ്റിവെച്ചത്. മകന്റെ വിവാഹാവശ്യത്തിനായി സെപ്റ്റംബര്‍ എട്ടിന് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി. വിവാഹ ക്ഷണപ്പത്രവുമായി എത്തണമെന്നായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടതെന്ന് നന്ദനനും ഭാര്യ ശോഭയും പറയുന്നു. അതുപ്രകാരം പിറ്റേന്ന് വിവാഹ ക്ഷണപ്പത്രിക എത്തിച്ചുനല്‍കി. ഡിസംബര്‍ 20-ന് പണം വാങ്ങിക്കൊള്ളാനായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ 20-ന് എത്തിയപ്പോള്‍ അഡ്മിനിസ്ട്രേറ്ററാകട്ടെ സ്ഥലത്തില്ല. പിന്നീട് ഫോണില്‍…
Read Moreകരുവന്നൂര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ? മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍…
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു. ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം. തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ്…
Read More