ശ്രീനഗര്‍: കാഷ്മീരിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമാവുന്നു. കാഷ്മീരില്‍ ഭീകരാനുകൂലികള്‍ വിനോദസഞ്ചാരിയെ കല്ലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ നിന്നും പോയ തിരുമണിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപമാണ് സംഭവം. കല്ലേറില്‍ ഗുരുതര പരിക്കേറ്റ തിരുമണി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനൊപ്പം സഞ്ചരിച്ച 19കാരിയായ പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു.വാഹനത്തില്‍ ഇരിക്കുമ്പോഴായിരുന്നു തിരുമണിക്ക് നേരെ കല്ലേറുണ്ടായത്. നമ്മുടെ ഒരു അതിഥിയെ കല്ലെറിഞ്ഞു കൊന്ന സംഭവത്തില്‍ അപമാനഭാരത്താല്‍ തന്റെ തല കുനിയുന്നുവെന്നായിരുന്നു മുന്‍ കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്. അതേസമയം, മലയാളി സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 47 അംഗം സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് കല്ലെറിഞ്ഞത്. ഇതില്‍ നാല് വാഹനങ്ങള്‍ തകരുകയും ഏഴോളം ആളുകളുടെ തലയ്ക്ക് ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്.ഏപ്രില്‍ 26ന് രാജധാനി എക്സ്പ്രസില്‍…
Read MoreTag: KASHMIR
കാഷ്മീരില്‍ മൗലീകവാദ ആശയങ്ങള്‍ ധ്രുതഗതിയില്‍ ശക്തിപ്രാപിക്കുന്നു; സൗദി പിന്തുണയില്‍ ഓരോ ഗ്രാമത്തിലും വഹാബിസം ചുവടുറപ്പിക്കുന്നു;മൗലീകവാദം ഇത്ര ശക്തമായത് മോദി അധികാരത്തില്‍ എത്തിയ ശേഷം
ന്യൂഡല്‍ഹി: സംഘര്‍ഷ ഭൂമിയായിരുന്ന കാഷ്മീര്‍ പതിയെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇവിടെ ഭീകരവാദം അതീവശക്തി പ്രാപിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹിന്ദുത്വവാദിയായ ഭരണാധികാരി അധികാരത്തിലെത്തിയെന്ന പൊതു വികാരമാണ് കാഷ്മീര്‍ ജനതയെ നയിക്കുന്നത്. ഇതുമൂലം കാഷ്മീര്‍ കടുത്തര മതമൗലീകവാദ ആശയങ്ങളോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഒരു സാഹചര്യത്തില്‍ സമാധാനവാദികള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാഷ്മീരില്‍ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്. കാഷ്മീരില്‍ മുമ്പെങ്ങുമില്ലാത്ത വിധം മൗലീകവാദം പടര്‍ന്നു പന്തലിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിര്‍ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ്…
Read Moreകാഷ്മീരിലെ തെരുവുകള്‍ ഭീകരരുടെ പിടിയില്‍; ഭീകരന്റെ അനുസ്മരണച്ചടങ്ങില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു; പോലീസിനെ ഓടിച്ചിട്ടു തല്ലി നാട്ടുകാര്‍; കാഷ്മീര്‍ ഇന്ത്യയില്‍ നിന്ന് അകലുന്നു ?
നോട്ട് അസാധുവാക്കലിനു ശേഷം കാഷ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍ തെറ്റാണെന്നു തെളിയിക്കുന്നതാണ് കാഷ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. ഭീകരര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി തെളിയിക്കുന്നതാണ് ജമ്മു-കാഷ്മീരില്‍ അടുത്തിടെയുണ്ടായ സംഭവ പരമ്പരകള്‍. ജനങ്ങളില്‍ നിന്നും ഭീകരര്‍ക്ക് വലിയ തോതിലുള്ള പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ നാട്ടുകാര്‍ക്കൊപ്പം നാല് ഭീകരരും പങ്കെടുത്തത് ഈ പിന്തുണയ്ക്ക് തെളിവാണ്. ആകാശത്തേയ്ക്ക് വെടിവെച്ചുകൊണ്ടാണ് ഭീകരര്‍ തങ്ങളുടെ സുഹൃത്തിന് അന്ത്യോപചാരം അര്‍പ്പിച്ചത്. അനന്ത്നാഗില്‍ പൊലീസ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് അഷ്വറിന്റെ ശവസംസ്‌കാരത്തിനാണ് ഭീകരര്‍ പരസ്യമായി പങ്കെടുത്തത്. പൊലീസുകാരെയും സൈന്യത്തെയും കല്ലെറിഞ്ഞും മറ്റും തുരത്തിയാണ് ഭീകരര്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയത്. ഇന്ന് കാഷ്മീര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നു എന്നതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭീകരസംഘടനകളില്‍ ചേരുന്ന നാട്ടുകാരുടെ…
Read More