കോയന്പത്തൂർ : ട്രെയിനിടിച്ച് മാരകമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊന്പൻ മരണത്തിനു കീഴടങ്ങി. ചാടിവയൽ ക്യാന്പിൽ മൃഗഡോക്ടർമാരുടെ കീഴിലുള്ള തീവ്ര ചികിത്സയ്ക്കിടെ ബുധനാഴ്ച്ച രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് അവൻ യാത്രയാവുകയായിരുന്നു. മാർച്ച് 15 അതിരാവിലെയാണ് മധുക്കരയിലെ പുതുപതിയിൽ വെച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് 25 വയസു പ്രായം വരുന്ന ആണ് കാട്ടാനയ്ക്ക് പരിക്കേറ്റത്. മുതുകിലും, കാലുകളിലും പരിക്കേറ്റ് എഴുന്നേൽക്കാൻ സാധിക്കാതെ കിടന്നിരുന്ന ആനയെ വനപാലകർ ചാടിവയൽ ആന ക്യാന്പിൽ എത്തിച്ച് മൃഗഡോക്ടർമാരായ അശോകൻ, വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ മരുന്നും ചികിത്സയും നൽകിയെങ്കിലും എല്ലാവരുടെയും പ്രാർത്ഥനകളും, കരുതലും, ചികിത്സയും വിഫലമാക്കി രാത്രി 11 മണിയോടെ വേദനകളില്ലാത്ത ലോകത്തേക്ക് മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു രക്ത സാക്ഷിയായി വനമകൻ യാത്രയാവുകയായിരുന്നു.
Read MoreTag: kattana
കണിച്ചിപരുതയിൽ ടാപ്പിംഗ് തൊഴിലാളികൾക്കു നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം; വനം വകുപ്പിന്റെ സമീപനത്തിനെതിരേ നാട്ടുകാർ പ്രതിഷേധത്തിൽ
വടക്കഞ്ചേരി: മലയോര പ്രദേശമായ കണിച്ചി പരുതയിൽ കാട്ടാന കൂട്ടങ്ങളുടെ വിളയാട്ടം. തിങ്ങി നിറഞ്ഞ് വീടുകളും കടകളുമുള്ള കണിച്ചിപരുത സെന്ററിൽ പാലക്കുഴി റോഡിലെ റബ്ബർ തോട്ടങ്ങളിൽ ഇന്ന് രാവിലെ ടാപ്പിംഗിനു പോയ തൊഴിലാളികളെ ആനകൾ ഓടിച്ചത് പ്രദേശത്തെ ഏറെ നേരം ഭീതിയിലാക്കി. കുമാർ, ടോമി, സിജോ തുടങ്ങിയവരാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ടാപ്പിംഗിനായി തോട്ടത്തിലെത്തിയപ്പോഴാണ് ആനകൾ നിൽക്കുന്നത് കണ്ടത്. ഒഴിഞ്ഞു് മാറാൻ ശ്രമിച്ചെങ്കിലും മണം പിടിച്ച് ആനകൾ അക്രമാസക്തമാവുകയായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂടുതൽ പ്രദേശവാസികൾ സംഘടിച്ച് രജനീഷ്, സിജോ എന്നിവരുടെ നേതൃത്വത്തിൽ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിൽ കയറ്റി. റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരേയും തടഞ്ഞാണ് ആനകളെ റോഡിനു കുറുകെ കടത്തിവിട്ടത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. കണിച്ചി പരുത ജംഗ്ഷനിൽ നിന്നും 200…
Read More