കഠുവ കേസ് പറഞ്ഞ് യൂത്ത് ലീഗ് പിരിച്ച പണമെവിടെ ? കേരളത്തില്‍ നിന്ന് പണമൊന്നും കിട്ടിയില്ലെന്ന് അഭിഭാഷക; പി കെ ഫിറോസിന്റെ വാദങ്ങള്‍ തകര്‍ന്നടിയുമ്പോള്‍…

കഠുവ കേസില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരേ ഉയര്‍ന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചതോടെയാണ് സംഭവത്തിന് പുതിയ മാനം വന്നിരിക്കുന്നത്. കഠുവ,ഉന്നാവോ ഇരകളുടെ കുടുംബത്തിനു നല്‍കാനായി പിരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് ഭാരവാഹികള്‍ കുടുംബത്തിനു കൈമാറാതെ യൂത്ത് ലീഗിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. 2019ല്‍ പികെ ഫിറോസ് നയിച്ച യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് പണം വിനിയോഗിച്ചതെന്നാണ് മുഖ്യ ആരോപണം. സി കെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയതും ഈ പണമുപയോഗിച്ചാണെന്ന് യൂസഫ് ആരോപിക്കുന്നു. കഠുവ അഭിഭാഷകര്‍ക്ക് 9,35,000…

Read More