കായംകുളം: മലയാള സിനിമ ലോകത്തിന് തീരാ വേദന തീര്‍ത്താണ് മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്. താരത്തിന്റെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയിൽ ചുരുക്കമാണ്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയോടൊത്തുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം നവ്യാ നായർ. സോഷ്യല്‍ മീഡിയയിലൂടെയാണ് നവ്യയുടെ പ്രതികരണം. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ താൻ ഇല്ലന്ന് നവ്യ പറഞ്ഞു. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ എന്നും താരം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ .. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും…
Read MoreTag: kaviyoor ponnamma
പൊന്നമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പൊന്നുമക്കളെത്തി: അന്ത്യാഞ്ജലി അർപ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാലോകം. നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് .കെ. ജയന്, രവീന്ദ്രന് സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി. ഉണ്ണികൃഷ്ണന് തുടങ്ങിയ പ്രമുഖർ മലയാള സിനിമയുടെഅമ്മമുഖം അവസാനമായി ദർശിക്കാൻ കളമശേരിയിലെത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളി വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021…
Read Moreആലുവയുടെ സ്വന്തം അമ്മ; തെരുവുമക്കളുടെ ക്ഷേമത്തിനായി അവരുടെ സ്വന്തം അമ്മയായി പ്രവർത്തിച്ചു
ആലുവ: ആലുവയുടെയും അമ്മയായിരുന്നു ഇന്നലെ അന്തരിച്ച കവിയൂര്‍ പൊന്നമ്മ. തെരുവുകുട്ടികളെ കണ്ടെത്തി ജീവിതവിജയം നേടിക്കൊടുത്ത ജനസേവ ശിശുഭവന്റെ രക്ഷാധികാരിയായി മരണം വരെ ചുമതല വഹിച്ചു. ജനസേവയിലെ 25 തെരുവുകുട്ടികള്‍ക്ക് വിവാഹം നടന്നപ്പോള്‍ സമ്മാനങ്ങളുമായി അനുഗ്രഹിക്കാൻ എത്തുമായിരുന്നു. ജനസേവ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും കവിയൂര്‍ പൊന്നമ്മ ശക്തികേന്ദ്രമായി പിന്നിലുണ്ടായിരുന്നു. ആലുവയില്‍ തിരക്കഥാകൃത്ത് ലോഹിതദാസ് താമസിച്ച് തുടങ്ങിയ കാലഘട്ടത്തിലാണ് എട്ടു കിലോമീറ്റര്‍ അകലെയുള്ള പുറപ്പിള്ളിക്കാവില്‍ പെരിയാറിന്റെ തീരത്ത് കവിയൂര്‍ പൊന്നമ്മയും താമസം തുടങ്ങിയത്. അന്നു മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.ജനസേവയിലെ കുട്ടികളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും പൊന്നമ്മച്ചേച്ചി ഓടിയെത്തിയിരുന്നുവെന്ന് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി ഓര്‍ക്കുന്നു. 2002 മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. 2004 മുതല്‍ ജനസേവയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം അലങ്കരിച്ചിരുന്ന അവർ 2018 മുതല്‍ 2023 ജൂണ്‍ വരെ ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചു. തെരുവുമക്കളുടെ ക്ഷേമത്തിനായി മരണംവരെ…
Read More“നല്ലമ്മ, പൊന്നമ്മ’… വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല. വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ. അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്. 1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്‍കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം…
Read Moreഅമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും: അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്; മഞ്ജു വാര്യർ
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍. സിനിമയിൽ കവിയൂർ പൊന്നമ്മയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വമാണ് ആ ഭാഗ്യം കിട്ടാതെ പോയതിൽ അതീവ ദുഃഖമുണ്ടെന്ന് മഞ്ജു പറഞ്ഞു. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസിലെ സ്നേഹം അടുത്തറിഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള…
Read Moreമലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങി
കൊച്ചി: മലയാള സിനിമയുടെ അമ്മമുഖമായിരുന്ന നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് പൊന്നമ്മ അവസാനമായി വേഷമിട്ടത്. ഏക മകൾ ബിന്ദു യുഎസിലാണ്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. കഴിഞ്ഞ ദിവസമാണ് പൊന്നമ്മയെ സന്ദർശിച്ചശേഷം മകൾ യുഎസിലേക്ക് മടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍…
Read Moreകുടുംബക്കാര് ഉപേക്ഷിച്ചു, വാര്‍ധക്യ കാലത്ത് നോക്കാന്‍ ആരുമില്ല ! പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കവിയൂര്‍ പൊന്നമ്മ
ആറു പതിറ്റാണ്ടിലേറെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് കവിയൂര്‍ പൊന്നമ്മ. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയിരുന്ന നടി അമ്മ, മുത്തശ്ശി വേഷങ്ങളിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. നിരവധി താരങ്ങള്‍ക്ക് സിനിമയിലൂടെ അമ്മയായ കവിയൂര്‍ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല. അടുത്തിടെ കവിയൂര്‍ പൊന്നമ്മയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. കുടുംബം…
Read Moreശങ്കരാടി കവിയൂര്‍ പൊന്നമ്മയെ പ്രേമിച്ചു…വിവാഹനിശ്ചയം നടത്തി; എന്നാല്‍ പൊന്നമ്മ പ്രേമിച്ചത് മറ്റൊരാളെ; സംഭവം ഇങ്ങനെ…
മലയാളത്തില്‍ അമ്മവേഷത്തില്‍ തിളങ്ങുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. അമിത വാത്സല്യം നിറഞ്ഞ കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. മിക്ക മുന്‍നിര താരങ്ങളുടെയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്. യൗവ്വനകാലത്ത് തന്നെ അമ്മവേഷത്തിലേക്ക് തളയ്ക്കപ്പെട്ട നടിയാണ് കവിയൂര്‍ പൊന്നമ്മ. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ നടന് ശങ്കരാടിയുമായി നടി കവിയൂര്‍ പൊന്നമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിവരം പലര്‍ക്കും അറിയില്ല. തന്റെ പ്രണയത്തെ കുറിച്ചും ശങ്കരാടിയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് ശങ്കരാടിക്ക് തന്നോട് പ്രണയം തോന്നിയത്. ആ സമയം തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹലോചനയുമായി ശങ്കരാടി തന്റെ…
Read More