കസാക്കിസ്ഥാനില്‍ കോവിഡിന്റെ മൂന്നിരട്ടി മരണനിരക്കുള്ള അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കസാക്കിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ ചൈനീസ് പൗരന്മാരാണ് ന്യൂമോണിയ ബാധിച്ച് ഇവിടെ മരിച്ചത്. കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനെന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് കസാക്കിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. കസാക്കിസ്ഥാനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ…
Read MoreTag: Kazakhstan
കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു ! മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന…
കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ബെക് എയര്‍ കന്പനിയുടെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 14 പേര്‍ മരിച്ചതായി കസാഖിസ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ആറ് കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.22നായിരുന്നു സംഭവം. അല്‍മാട്ടിയില്‍ നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രണ്ട് നില കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. അപകടത്തെത്തുടര്‍ന്നു ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചു.
Read More