ശോഭ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. നിലവില്‍ കഴക്കൂട്ടത്തിനൊപ്പമാണ് ശോഭയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നതെങ്കിലും കൊല്ലം, കരുനാഗപ്പള്ളി എന്നീ രണ്ടു മണ്ഡലങ്ങളിലേക്ക് കൂടി ശോഭയുടെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
Read MoreTag: kazhakkoottam
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനോ അതോ നിലവിലെ കോണ്‍ഗ്രസ് നേതാവോ ? കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രമുഖനെന്ന് വിവരം…
ബിജെപിയുടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെന്ന് സൂചന. ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യയുണ്ട്. മത്സരിക്കാന്‍ താല്‍പര്യമുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന് മത്സരിക്കാനുള്ള അനുമതി കേന്ദ്ര നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്. കേന്ദ്രമന്ത്രി എന്ന രീതിയില്‍ മത്സരിച്ച ശേഷം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് വി. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് കേന്ദ്ര നേതൃത്വം പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള കാരണം. മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുള്ള ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ശോഭയുടെ പേര് വെട്ടുകയായിരുന്നു. മുരളീധരന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതു കൂടാതെ പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഏതായാലും ഇന്നു വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Read More