രാജ്യമെമ്പാടും കോവിഡ് ബാധിക്കുമ്പോള്‍ തെലങ്കാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകുകയാണ്. ഇതുവരെ 77 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. എന്നിരുന്നാലും ലോക്ക് ഡൗണ്‍ കര്‍ശമായി നടപ്പാക്കുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനും മടിയില്ലെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. ഇതോടൊപ്പം കൂടുതല്‍ കര്‍ശന നടപടികളിലേക്കാണ് ഇപ്പോള്‍ സംസ്ഥാനം നീങ്ങുന്നത്. കോവിഡിനെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്. അതിനായി രണ്ടും കല്‍പ്പിച്ചുള്ള ഒരു തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര…
Read MoreTag: kcr
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ! മോദിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും എതിരേ മത്സരിക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത കവിതയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; കെസിആറിന്റെ മകള്‍ താന്‍ കുഴിച്ച കുഴിയില്‍ വീണതിങ്ങനെ…
നിസാമാബാദ്: ടിആര്‍എസിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന മണ്ഡമായിരുന്നു തെലങ്കാനയിലെ നിസാമാബാദ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയാണ് ഇവിടെ മത്സരിച്ചത്. എന്നാല്‍ സിറ്റിംഗ് എം.പിയായിരുന്ന കവിത ബി.ജെ.പിയുടെ അരവിന്ദ് ധര്‍മ്മപുരിയോട് 70875 വോട്ടുകള്‍ക്കാണ് പരാജയപ്പെടുകയാണുണ്ടായത്. കവിതയ്ക്കെതിരെ മത്സരിച്ച 176 കര്‍ഷര്‍ എല്ലാവരും കൂടി ചേര്‍ന്ന് പിടിച്ചത് 98000 വോട്ടുകളും. 179 കര്‍ഷകര്‍ ഉള്‍പ്പെടെ 186 സ്ഥാനാര്‍ത്ഥികളാണ് നിസാമാബാദില്‍ മത്സരിച്ചത്. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച നിസാമാബാദില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പിടിച്ച ഓരോ വോട്ടും വിജയിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. സിറ്റിംഗ് സീറ്റില്‍ കവിതയെ പരാജയപ്പെടുത്തിയത് തന്റെ തന്നെ ഐഡിയയാണെന്ന് അറിയുമ്പോഴാണ് പരാജയത്തിന്റെ ആഘാതം കുടുതല്‍ വ്യക്തമാകുന്നത്. കര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിക്കാന്‍ കവിത ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആഹ്വാനം തിരിച്ചടിക്കുകയും കര്‍ഷകര്‍ കവിതയ്ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. ടി.ആര്‍.എസിന്റെ രാജ്യസഭാംഗമായ…
Read More