അമ്പലപ്പുഴ: തിരുവതാംകൂര്‍ ദിവാന് സര് സര് സിപി രാമസ്വാമി അയ്യരെ വെട്ടി നാടുകടത്തിയ വിപ്ലവകാരി കെ.സി.എസ്.മണിയുടെ ഭാര്യ ലളിതമ്മാള്‍ (77) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അമ്പലപ്പുഴ കോനാട്ട് മഠത്തിലായിരുന്നു താമസം. വള്ളിയൂര്‍ സ്വദേശിയാണ് ലളിതമ്മാള്‍. 1957 സെപ്റ്റംബര്‍ 10നായിരുന്നു കെ.സി.എസ്.മണിമായി ലളിതമ്മാളിന്റെ വിവാഹം, മക്കളില്ല. നൂറുകണക്കിനാളുകള്‍ ആത്മാഹൂതി ചെയ്യേണ്ടിവന്ന പുന്നപ്രവയലാര്‍ സമരത്തിനുശേഷവും തുടര്‍ന്നു വന്ന ദിവാന്‍ഭരണത്തിനു വിരാമമിടുന്നതിനാണ് സര് സിപിയെ കെസിഎസ് മണി വെട്ടിയത്. 1947 ജൂലൈ 25ാംതീയതിയാണ് സ്വാതിതിരുനാള്‍ ശതവത്സരാഘോഷങ്ങളില്‍ പങ്കെടുത്തു കാറില്‍ കയറാന്‍ തുടങ്ങിയ ദിവാന് സര് സിപിയെ സദസ്യരുടെ ഇടയില്ത്തന്നെയുണ്ടായിരുന്ന കെ.സി.എസ്. മണി വടിവാളുകൊണ്ട് നാലുതവണ വെട്ടിയത്. ആദ്യത്തെ വെട്ടു തടയുവാന്‍ പാഞ്ഞടുത്ത ദിവാന്റെ െ്രെപവറ്റ് സെക്രട്ടറിയെ തള്ളിമാറ്റി മണി മൂന്നു തവണകൂടി ദിവാനെ വെട്ടിയശേഷം ഇരുളില്‍ മറഞ്ഞു.…
Read More