വീണ്ടും ആസ്ട്രല്‍ പ്രൊജക്ഷന്‍ ! പോലീസ് സീല്‍ വച്ച കേഡല്‍ ജിന്‍സന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതാര് ? വീട്ടില്‍ കയറിയത് സാത്താനാണെന്നു പറയാന്‍ കാരണം ഇതൊക്കെ…

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ മോഷണം. ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച  കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പത്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പിന്നീട് തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേഡല്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ കേഡല്‍ ജിന്‍സണ്‍ ഒരു സ്വപ്‌നസഞ്ചാരിയാണെന്നും പ്രതി സ്വബോധത്തോടു കൂടിയാണോ കൃത്യം ചെയ്്തതെന്നു പറയാന്‍ കഴിയില്ലെന്നും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കി. മെയ് 15 മുതല്‍ താനും രണ്ടു ഡോക്ടര്‍മാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും…

Read More