എംബിബിഎസ് പഠിക്കാന്‍ വിദേശത്തു പോയ യുവാവ് പഠിച്ചത് മറ്റു പലതും ! പഠിച്ചത് പരീക്ഷിക്കാനായി കൊന്നു തള്ളിയത് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും; കേഡല്‍ ജിന്‍സന്‍ രാജ വീണ്ടും ചര്‍ച്ചാവിഷയമാകുമ്പോള്‍…

കുപ്രസിദ്ധമായ നന്ദന്‍കോട് കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലിഫ് ഹൗസിനു സമീപമുണ്ടായ ബെയിന്‍സ് കോമ്പൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ കൊന്നു തള്ളിയ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിയെ ജനുവരി 20 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്. വിചാരണ നേരിടാനുള്ള മാനസികാവസ്ഥയിലല്ല ഇയാളെന്ന് നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ…

Read More

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജീന്‍സണിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നു

നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണിന് വിചാരണ നേരിടാനാവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേഡലിനെ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിക്കണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഏപ്രില്‍ ഒന്‍പതിനാണ് കാഡല്‍ ജീന്‍സണ്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍വച്ച വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

Read More

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേഡല്‍ ജിന്‍സണ്‍; കൂട്ടക്കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത് പിതാവിന്റെ സ്വഭാവദൂക്ഷ്യം;ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി  കേഡല്‍ ജിന്‍സണ്‍. പിതാവിന്റെ സ്വഭാവദൂക്ഷ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് ജിന്‍സണ്‍ ഇപ്പോള്‍ പറയുന്നത്. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പിതാവ് രാജതങ്കത്തിന്റെ സ്വഭാവമായിരുന്നുവെന്നും ഇതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നും  ജിന്‍സണ്‍ പറയുന്നു. ഇത് അമ്മയെ അറിയിച്ചെങ്കിലും അമ്മ അത് കാര്യമായെടുത്തില്ല. അതിനാല്‍ ഇരുവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാന്‍ കാരണം. ഏപ്രില്‍ രണ്ടിന് കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈവിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ കേഡല്‍ ആദ്യമായി കരയുകയും ചെയ്തു.

Read More