ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കീര്‍ത്തി സുരേഷ്. മുന്‍കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ്. ബാലതാരമായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിനെ പറ്റി നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രി ആണെന്നാണ് ബോണി കപൂര്‍…
Read MoreTag: keerthy suresh
പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കേണ്ടതായിരുന്നു, പക്ഷേ… കൈവിട്ട സിനിമയെക്കുറിച്ച് അമ്മ മേനക
തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളി നടിയാണ് കീർത്തി സുരേഷ്. വിജയ്, രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കീർത്തി ഇതിനകം അഭിനയിച്ചു. അഭിനയപ്രാധാന്യമുള്ള വേഷമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്. മഹാനടിക്ക് ശേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് ദസറ. കരിയറിൽ നടിക്ക് നാഴികക്കല്ലാവുന്ന മറ്റൊരു സിനിമ കീർത്തി ഉപേക്ഷിക്കുകയാണുണ്ടായത്. തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് കീർത്തി വേണ്ടെന്ന് വച്ചത്. പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്. അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയുടെ അമ്മയും പഴയകാല നടിയുമായ മേനക സുരേഷ്. കുന്ദവി, പൂങ്കുഴലി എന്നീ കഥാപാത്രങ്ങളിലൊന്നിന് കീർത്തിയെ പരിഗണിച്ചിരുന്നെന്നും എന്നാൽ ഇതിലേതാണെന്ന് തനിക്ക് കൃത്യമായി…
Read Moreമികച്ച പെർഫോമൻസ് കാഴ്ചയുമായി ദസറ വരുന്നു; 130 അണിയറപ്രവര്‍ത്തകര്‍ക്ക് കീർത്തിയുടെ വക 75 ലക്ഷത്തിന് സ്വർണ സമ്മാനം
യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്കി കീര്‍ത്തി സുരേഷ്. 130 അണിയറപ്രവര്‍ത്തകര്‍ക്കാണ് താരം പത്തു ഗ്രാം തൂക്കം വരുന്ന സ്വര്‍ണനാണയം സമ്മാനമായി നല്‍കിയത്. തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമായിരുന്നു അണിയറപ്രവര്‍ത്തകര്‍ക്ക് നടിയുടെ സ്വര്‍ണ നാണയ ദാനം. നടിയുടെ ഫാന്‍സ് പേജുകളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. ദസറയില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സഹായിച്ച ക്രൂവിന് ഓര്‍മിക്കാന്‍ തക്കവണ്ണം എന്തെങ്കിലും നല്‍കണമെന്ന് നടി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്വര്‍ണ നാണയത്തിനും ഏകദേശം 50,000 മുതല്‍ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്‍പും താരം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. തമിഴ് ചിത്രമായ സണ്ടക്കോഴി 2ന്റെ പാക്കപ്പ് ദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണനാണയങ്ങള്‍ നടി സമ്മാനിച്ചിരുന്നു.നാനി നായകനാകുന്ന ദസറയാണ്…
Read Moreഞാൻ ശരിക്കും അനാഥയായിരുന്നോ! മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ കീർത്തി സുരേഷിന്റെ ഓർമയിൽ വരുന്നത്
ചെറുപ്പം മുതലേ വാശിയുള്ള കൂട്ടത്തിലാണ് ഞാൻ. ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കും. അതിനുവേണ്ടി നന്നായി പരിശ്രമിക്കാറുമുണ്ട്. അതൊരു നല്ല വാശിയാണ്. ചെറുപ്പത്തിൽ മമ്മൂക്ക എടുത്തിരിക്കുന്ന ഒരു ഫോട്ടോ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അതാണ്. ലാലങ്കിളിനൊപ്പം ഒന്നിച്ച് സ്ക്രീൻ ഷെയർ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സുരേഷ് ഗോപിയങ്കിൾ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്. ഞാൻ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിൾ പറയും. ശരിക്കും ഞാൻ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വർഷം ഞാൻ വിശ്വസിച്ചു. –കീർത്തി സുരേഷ്
Read Moreകീർത്തി സുരേഷിനെതിരെ കടുത്ത വിമർശനവുമായി മഹേഷ് ബാബു ആരാധകര്‍; ഇരുവരും ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങും മുമ്പ് ആരാധകർ പൊട്ടിത്തെറിക്കുന്നതിന്റെ കാരണം ഞെട്ടിക്കുന്നത്…
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരിൽ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ കരിയര്‍ തുടങ്ങിയ കീര്‍ത്തി ഇന്ന് തമിഴിലേയും തെലുങ്കിലേയുമെല്ലാം നിറസാന്നിധ്യമാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെ റിലീസ് കാത്തു നില്ക്കുന്ന സിനിമ. ഇതാദ്യമായാണ് മഹേഷ് ബാബും കീര്‍ത്തി സുരേഷും ഒരുമിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ജോഡിയെ ഓണ്‍ സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നത്.എന്നാല്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ ചില മഹേഷ് ബാബു ആരാധകര്‍ കീര്‍ത്തിയുടെ കാസ്റ്റിംഗിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മറ്റൊരു നടിയെയായിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നതെന്നും കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നും വിമർശിച്ചു ചില ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്നും കീര്‍ത്തിക്കെതിരെ വിമര്‍ശനം ഉയർന്നിരിക്കുകയാണ്.കീര്‍ത്തിയുടെ ഗാന്ധാരി എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ…
Read Moreകീർത്തിയുടെ വീണവായന അത്ഭുതപ്പെടുത്തിയെന്ന് പ്രിയദർശൻ
കീർത്തി എന്നെ വീണ വായിച്ച് അദ്ഭുതപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റാണ്. പക്ഷേ, പലർക്കും അത് അറിയില്ല. അവളുടെ ഉള്ളിൽ സംഗീതം ഉണ്ട്. അതുകൊണ്ടാണ് ആർച്ചയുടെ വേഷം മരക്കാറിൽ അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റുപോലും വരുത്താതെയാണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീർത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാൾ അനായാസമായി അതു ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു.അവൾ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്കരമാണ്. പക്ഷേ, അവൾക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അദ്ഭുതപ്പെട്ടു. -പ്രിയദർശൻ
Read Moreഗുരുവായൂര്‍ ക്ഷേത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഹാഫ് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി; ചിത്രം ഏറ്റെടുത്ത് ആരാധകരും
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ഒരുപാട് ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവും നടനുമായ സുരേഷിന്റെയും പഴയകാലനടി മേനകയുടേയും മകളായ കീര്‍ത്തി ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചുരുങ്ങിയ കാലം കൊണ്ട് നേടിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ കുറിപ്പും കീര്‍ത്തി ധരിച്ചിരിക്കുന്ന വേഷവുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. സെറ്റിന്റെ ഹാഫ് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി. മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് നടിയായ പൂര്‍ണിമ ഇന്ദ്രജിത്താണ്. എനിക്ക് ഈ മനോഹര സാരി സമ്മാനിച്ചതില്‍ പൂര്‍ണിമയ്ക്ക് നന്ദി എന്നു കുറിച്ചു കൊണ്ടാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കീര്‍ത്തി അതീവ സുന്ദരിയായിട്ടുണ്ടന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
Read Moreകീർത്തിയുടെ പെൻഗ്വിൻ ഓണ്‍ലൈൻ റിലീസിന്
കൊറോണ വൈറസിനെ നേരിടാൻ രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിട്ട് ഒന്നര മാസം കഴിഞ്ഞു. ചില ഇളവുകൾ നൽകിയെങ്കിലും ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തിൽ ജ്യോതികയുടെ സിനിമയ്ക്ക് പിന്നാലെ തമിഴിൽ മറ്റൊരു സിനിമ കൂടി തിയറ്റർ ഒഴിവാക്കി ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കീർത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന ത്രില്ലർ ചിത്രം പെൻഗ്വിൻ ആണ് ആമസോണ്‍ പ്രൈമിൽ നേരിട്ടു റിലീസ് ചെയ്യാനായി ഒരുങ്ങുന്നത്. മുന്‍പ് ജ്യോതിക നായികയാവുന്ന പൊന്മകൾ വന്താൽ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ അടുത്ത സിനിമയും എത്തുന്നത്. ചർച്ചകൾക്ക് ശേഷം തീരുമാനമായാൽ തമിഴിനൊപ്പം പെൻഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണിൽ ആമസോണ്‍ പ്രൈമിലെത്തുമെന്നും സിനിമയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിർമിച്ചിരിക്കുന്ന…
Read Moreകീര്‍ത്തി സുരേഷ് രജനികാന്തിന്റെ നായികയാവുന്നു ? പേട്ടയിലേതിനു സമാനമായി രജനി വീണ്ടും യുവാവായി എത്തുന്നുവെന്ന് വിവരം…
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ട തീയറ്ററുകളെ ആവേശം കൊള്ളിച്ച് നിറഞ്ഞോടുകയാണ്. ഇതിനിടയില്‍ രജനിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരിക്കുകയാണ്. എ.ആര് മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും ചെറുപ്പക്കാരനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത് ചിത്രങ്ങളായ ‘കബാലി”കാല’ എന്നീ ചിത്രങ്ങളില്‍ പ്രായമായ കഥാപാത്രത്തെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അവതരിപ്പിച്ചത്. രണ്ടു ചിത്രത്തിലും രജനിയുടെ നായികമാരായെത്തിയത് രാധിക ആപ്തെയും ഈശ്വരി റാവുവുമായിരുന്നു. മാത്രമല്ല, ‘പേട്ട’യില്‍ രജനികാന്തിന്റെ നായികമാരില്‍ ഒരാള്‍ തൃഷയായിരുന്നു. എ.ആര് മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും പേട്ടയിലേതു പോലെ പ്രായം കുറഞ്ഞ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തില്‍ യുവതാരം കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ നായിക എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക അറിയിപ്പുകള് ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയായ കീര്‍ത്തി തമിഴ് സിനിമാ മേഖലയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.…
Read Moreഅമ്മയ്ക്കൊപ്പം ഒരു സിനിമ കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു; അമ്മയുടെ നായകന്റെ മകന്റെ നായികയാവുമെന്ന്; ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തുവെന്ന് കീര്‍ത്തി സുരേഷ്…
കോളിവുഡില്‍ ഇന്ന് ഏറ്റവുമധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. വിജയ്, സൂര്യ തുടങ്ങി തമിഴിലെ പല സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. നാലു സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തി കരാറും ഒപ്പിട്ടുണ്ട്. സൂര്യ നായകനാവുന്ന താനാ സേര്‍ന്ത കൂട്ടമാണ് കീര്‍ത്തിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൂര്യയ്ക്കൊപ്പമുളള കീര്‍ത്തിയുടെ ആദ്യ സിനിമയാണിത്. ചെറുപ്പം മുതലേ സൂര്യയുടെ കടുത്ത ഫാനാണെന്ന് കീര്‍ത്തി തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘സ്കൂളില്‍ പഠിക്കുന്ന സമയത്തേ സൂര്യയുടെ കടുത്ത ആരാധികയാണ്. എന്റെ അമ്മ മേനക സൂര്യയുടെ അച്ഛന് ശിവകുമാറിനൊപ്പം 3 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു സിനിമ അമ്മയ്ക്കൊപ്പം കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു. ശിവകുമാറിന്റെ മകന് സൂര്യയ്ക്കൊപ്പം ഒരു ദിവസം ഞാന്‍ അഭിനയിച്ചു കാണിക്കുമെന്നു പറഞ്ഞു. അത് യാഥാര്‍ത്ഥ്യമായതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’. ‘സൂര്യ വളരെ ഒതുങ്ങിയ വ്യക്തിയാണ്. അദ്ദേഹം അധികം സംസാരിക്കാറില്ല.…
Read More