വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ച് 28കാരിയായ ബ്രിട്ടീഷ് യുവതി ! ഗര്‍ഭിണിയായി 12-ാം ആഴ്ച സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ടത് ഇരട്ട ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണങ്ങള്‍; അഞ്ചു കോടിയില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ…

28കാരിയായ കെല്ലി ഫെയര്‍ഹസ്റ്റ് ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു. രണ്ടു കുട്ടികളുടെ മാതാവായ ഈ എസെക്‌സുകാരി അവകാശപ്പെടുന്നത് തന്റെ ശരീരത്തിലുള്ള രണ്ട് ഗര്‍ഭപാത്രങ്ങളിലും കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെന്നാണ്. ഗര്‍ഭിണിയായി 12ാം ആഴ്ച നടത്തിയ സ്‌കാനിംഗിലാണ് ഇരട്ടഗര്‍ഭപാത്രങ്ങളില്‍ ഭ്രൂണങ്ങള്‍ വളരുന്നതായി ശ്രദ്ധയില്‍പെട്ടത്. അത്യപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്നാണ് വൈദ്യശാസ്ത്രലോകം പറയുന്നത്. ഇരട്ട ഗര്‍ഭപാത്രങ്ങളുമായി സ്ത്രീകള്‍ ജനിക്കാറുണ്ട്. 3000 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ സാധ്യതയുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഒരേസമയം രണ്ട് ഗര്‍ഭപാത്രങ്ങളിലും ഭ്രൂണവളര്‍ച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്. ഈ അപൂര്‍വതയാണ് കെല്ലിയില്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കോടി ആള്‍ക്കാരില്‍ ഒരാളില്‍ വരുന്ന അത്യപൂര്‍വ്വ പ്രതിഭാസം എന്നാണ് ഇതേക്കുറിച്ച് വൈദ്യശാസ്ത്രലോകം പറയുന്നത്. അതേസമയം രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഭ്രൂണവളര്‍ച്ച കാണപ്പെടുമ്പോള്‍ വളര്‍ച്ച കൂടും തോറും കെല്ലിയുടെ ജീവനെ തന്നെ അപകടത്തില്‍ ആക്കുമെന്ന് വൈദ്യശാസ്ത്രലോകം മുന്നറിയിപ്പും നല്‍കുന്നു. ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് കെല്ലി. 34കാരനായ ജോഷ്വാ ബൗണ്ടിയാണ് ഇവരുടെ ജീവിതപങ്കാളി. നാലു…

Read More