ബംഗളുരു: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്. നഗരത്തില്‍ ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് മെട്രോ സ്റ്റേഷനില്‍ നടന്നത്. സ്റ്റേഷനില്‍ എത്തിയ അസ്വാഭാവികത തോന്നുന്നയാള്‍ ഓടി പോയതാണ് ഇതിന് കാരണം. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഉപകരണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു രക്ഷപ്പെടല്‍. അകത്തേയ്ക്കുള്ള വഴിയില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ ഡിക്ടറ്ററാണ് ഷര്‍ട്ടിനുള്ള ഒളിപ്പിച്ച ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം മറ്റൊരു വാതിലിലൂടേയും ഇയാള്‍ സ്റ്റേഷന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടു. കൈയിലെ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഓടി രക്ഷപ്പെടല്‍. വൈകുന്നേരമാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ മെട്രോ സ്റ്റേഷനിലെ…
Read More