ജനിതകമാറ്റം വന്ന കോവിഡിന്റെ ലണ്ടന്‍ വകഭേദം ലോകത്ത് ഭീതിവിതയ്ക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ ആധിയേറ്റി മറ്റൊരു വകഭേദം കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ‘കെന്റ്’ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്കയേറ്റുന്നത്.കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര്‍ 50 ശതമാനം ഉറപ്പാണ് പറയുന്നത്. ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്‌സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി. പുതിയ വകഭേദത്തെപ്പറ്റി വിവരം പുറത്തുവന്നയുടന്‍ മന്ത്രിമാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഭയപ്പെടുത്തുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്…
Read More