മുംബൈ: അധോലോകവും ബോളിവുഡും ഇഴപിരിഞ്ഞു കിടക്കുന്നുവെന്ന ആരോപണങ്ങള്‍ പണ്ടേയുണ്ട്. മുംബൈയിലെ അന്ധേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ഇത് ശരിവയ്ക്കുന്നതാണ്. നൃത്ത പരിപാടിക്കാണെന്ന് പറഞ്ഞ് യുവതികളെ വിദേശത്തേക്ക് അയയ്ക്കുകയും നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തതിന് ബോളിവുഡ് നൃത്ത സംവിധായികയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ബോളിവുഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന അന്ധേരിയിലെ ലോഖണ്ഡ്വാലയില് നൃത്തക്ളാസ്സ് നടത്തിയിരുന്ന ആഗ്നസ് ഹാമില്ട്ടണ് എന്ന 56കാരിയെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. നൃത്തവും അഭിനയവും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ നൃത്തസംവിധാനം നിര്‍വഹിച്ചയാളാണ് ആഗ്നസ്. സ്റ്റേജ് ഷോകളില്‍ അടക്കം നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്നസ് ഏതാനും വര്‍ഷങ്ങളായി സെക്സ്റാക്കറ്റ് നടത്തിവരികയാണ്. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയാണ് ആഗ്നസെന്നും മറ്റ് രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ പതിവെന്നും പൊലീസ്…
Read More