പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് മദ്യം നല്‍കാന്‍ വിസമ്മതിച്ച ബിവറേജസ് ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. എടപ്പാള്‍ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്‌റേജസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വിദ്യാര്‍ഥികളാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ അരിശം മൂത്ത വിദ്യാര്‍ഥികള്‍ ജീവനക്കാരെ തല്ലാന്‍ പദ്ധതിയിട്ടു. ഇതുപ്രകാരം ജീവനക്കാര്‍ ബിവ്‌റേജസില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാര്‍ഥികള്‍ വഴിയരികില്‍ കാത്തുനിന്നു. ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ഇതിനോടകം സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്‍കി വിട്ടയച്ചു.
Read More