മദ്യത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ! സ്പിരിറ്റ് വില വര്‍ധന ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് ബാധ്യതയായതിനാല്‍ ‘ജവാനും’ വില കൂടും…

കേരളത്തില്‍ മദ്യത്തിനു വില കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് കത്തു നല്‍കിയിട്ടുണ്ട്. സ്പിരിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ നിലവില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും കമ്പനികള്‍ പറയുന്നു. സ്പിരിറ്റ് വിലവര്‍ധന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനെയും ദുരിതത്തിലാക്കിയിരിക്കുന്നതിനാല്‍ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും വില കൂടാന്‍ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വില കൂട്ടുക. മദ്യം ഉത്പാദിപ്പിക്കാനുള്ള സ്പിരിറ്റിന്റെ വില 45 രൂപയില്‍ നിന്നും 70 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മദ്യവിതരണ കമ്പനികള്‍ മുമ്പോട്ടു വന്നിരിക്കുന്നത്‌

Read More

എന്താണ് ജവാനോടിത്ര പ്രിയം ! ബിവറേജസുകളില്‍ ജവാന്‍ പൂഴ്ത്തിവയ്പ്പ് വ്യാപകമാവുന്നു; കമ്മീഷനടിക്കാനുള്ള തട്ടിപ്പിന്റെ വിഹിതം പറ്റുന്നവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ തൂപ്പുകാര്‍ വരെ…

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ ഡിമാന്‍ഡുള്ള ബ്രാന്‍ഡുകളുടെ പൂഴ്ത്തിവയ്പ്പ് വ്യാപകമാവുന്നു. വര്‍ഷം 1500 കോടിയിലധികം വരുമാനം സമ്മാനിക്കുന്ന ബിവറേജസ് കോര്‍പ്പറേഷനില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന വിവരങ്ങളാണ് പല ജില്ലകളില്‍ നിന്നും പുറത്തു വരുന്നത്. ഏപ്രില്‍ 29-നാണ് സംസ്ഥാന വ്യാപകമായി ബിവറേജസ് വില്‍പ്പനശാലകളില്‍ പരിശോധന നടന്നത്. പല വില്‍പ്പനശാലകളിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുകയും ചെയ്തു. കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനമോ ചിട്ടയോ ഇല്ലാതെ കുത്തഴിഞ്ഞ രീതിയിലാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. അതേസമയം വ്യക്തി താല്‍പ്പര്യങ്ങളുടെ പേരിലും വന്‍ അഴിമതി വകുപ്പില്‍ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് കുടപിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്മാരും ക്രമക്കേടുകള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നുണ്ട്. 270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. പലയിടത്തും രണ്ടും മൂന്നും ബില്ലിങ് മെഷീനുണ്ട്. ഇതിനെല്ലാമായി സര്‍വീസ് ചെയ്യാന്‍ മാത്രം കോടികള്‍ ചെലവഴിക്കുന്നു.ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങളില്‍ ബില്ലടിക്കാനുള്ള യന്ത്രത്തിന്റെ വില ഏകദേശം 16,000-17,000 രൂപമാത്രം. മാസത്തില്‍ ഒരുപ്രാവശ്യമെങ്കിലും സര്‍വീസ് നടത്തണം.…

Read More