കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന് എംഎല്‍എ. സംഭവമറിഞ്ഞ് പൂട്ടു പൊളിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹിമാന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരെത്തി ഗേറ്റ് തുറന്നു.ഇന്ന് രാവിലെ സെലക്ഷന് ട്രയല്‍സ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റെ ഗേറ്റാണ് എംഎല്‍എ പൂട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് അകത്തു കടക്കാനായില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ് എംഎല്‍എ പറയുന്നത്. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശികയുണ്ട്. വാടകക്കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും ശ്രീനിജന് എംഎല്‍എ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള…
Read MoreTag: kerala blasters
വിദേശതാരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നു ! കോവിഡ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സൃഷ്ടിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍…
ലോകമെങ്ങും പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെയും പ്രതികൂലമായി ബാധിക്കുകയാണ്. താരങ്ങള്‍ക്കോ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോ രോഗം ബാധിച്ചിട്ടില്ലെങ്കിലും മറ്റു പലരീതിയിലുള്ള പ്രതിസന്ധികളാണ് ടീമിനു മുമ്പില്‍ ഉടലെടുത്തിരിക്കുന്നത്. ടീമിന്റെ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത സീസണിലേക്ക് ടീം മാനേജ്മെന്റ് കണ്ടുവച്ചിരുന്ന താരങ്ങളില്‍ ചിലര്‍ ഇത്തവണ ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിരുന്ന യൂറോപ്യന്‍ താരങ്ങളാണ്. കഴിഞ്ഞ സീസണുകളില്‍ തങ്ങള്‍ കളിച്ചിരുന്ന ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിരുന്നവരാണ് ഇവര്‍. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയെന്ന് പറയാം. രാജ്യത്തെ കോവിഡ് സ്ഥിതി മോശമായി തുടരുന്നതിനാല്‍ എത്ര വിദേശതാരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ സന്നദ്ധമാകുമെന്ന കാര്യം കണ്ടറിയണം. ഏതായാലും ഈ പ്രതിസന്ധി ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല ബാധിക്കുക. മാറ്റു ടീമുകളും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍…
Read Moreബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചെന്ന് ബ്ലാസ്‌റ്റേഴ്‌സ്; ഏതു ബ്ലാസ്റ്റേഴ്‌സെന്ന് ബാങ്കോക്ക് എഫ്‌സി; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹമത്സരം വിവാദത്തില്‍…
തായ്ലന്‍ഡ്: പുതിയ സീസണു മുന്നോടിയായി നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സന്നാഹമത്സരം വിവാദത്തില്‍. പുതിയ സീസണിനു മുന്നോടിയായുള്ള ഒരുക്കത്തിനായി തായ്‌ലന്‍ഡിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ്, ആദ്യ പരിശീലന മല്‍സരത്തില്‍ ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചതായി ക്ലബ് അറിയിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിടുകയും ചെയ്തു. തായ്ലന്‍ഡിലെ ഹുവാ ഹിനില്‍ നടന്ന പരിശീലനക്കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 4-1നു ബാങ്കോക്ക് എഫ്‌സിയെ തോല്‍പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ലെന്‍ ഡോംഗല്‍ (17), മലയാളി താരം കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സഹല്‍ അബ്ദുസമദ് (70), സ്റ്റൊജാനോവിച് (73), ഖര്‍പാന്‍ (80) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതെന്നും. 86-ാം മിനിറ്റില്‍ ബാങ്കോക്ക് എഫ്‌സിക്കു വേണ്ടി പുന്‍ബൂന്‍ചു ആശ്വാസഗോള്‍ കുറിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരളാ ബ്ലാസ്റ്റേഴ്‌സും തങ്ങളും തമ്മില്‍ ഇതുവരെ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സാക്ഷാല്‍ ബാങ്കോക്ക് എഫ്‌സി അധികൃതര്‍ രംഗത്തെത്തിയതോടെയാണ് ‘കളി’ മാറിയത്. ബാങ്കോക്ക് എഫ്‌സിയെ…
Read Moreസൂപ്പര്‍താരം റോബി കീനിനെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും കോല്‍ക്കത്തയും, ഇന്ത്യയിലേക്ക് ഇത്തവണ വരുമെന്നുറപ്പിച്ച് ഐറിഷ് സൂപ്പര്‍ താരം, ആര്‍ക്കൊപ്പമെന്നറിയാന്‍ കാത്തിരിക്കണം
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ രണ്ടും കല്പിച്ചാണ്. സീസണ്‍ പ്രഖ്യാപിക്കും മുമ്പേ വമ്പന്‍ താരങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണവര്‍. അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിനെയാണ് ടീം ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ക്കീ താരമെന്ന രീതി ഇല്ലാതായെങ്കിലും ഏറെ ആരാധകരുള്ള താരമാണ് കീന്‍. അതേസമയം അത്‌ലറ്റിക്കോ കോല്‍ക്കത്തയും കീനിനു പിന്നാലെയുണ്ട്. ടെഡി ഷെറിങ് പുതിയ കോച്ചായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായിരുന്നു റോബി കീനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മേജര്‍ സോക്കര്‍ ലീഗില്‍ എല്‍ എ ഗാലക്‌സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം എന്നാല്‍ ഇതുവരെ കരാര്‍ പുതുക്കിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം ഗ്രഹാം സ്റ്റാക്കാണ് കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്.…
Read More