ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍ ! നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ച്;ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടും രക്ഷയില്ല…

കനത്ത സാമ്പത്തിക നഷ്ടത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ബസില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയായി. ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവ് ഇരട്ടിപ്രഹരമായി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കടക്കെണിയിലാകുമെന്നാണ് ഭൂരിഭാഗം സ്വകാര്യ ബസുടമകളും പറയുന്നത്. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടലിനു ശേഷം വളരെ ചെറിയ ശതമാനം സ്വകാര്യ ബസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ സര്‍വീസ് പുനഃരാരംഭിച്ചത്. പല ബസുടമകളും സര്‍വീസ് വളരെപ്പെട്ടെന്നു തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച്…

Read More