സീമ മോഹൻലാൽതങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതി ബിജു അങ്കമാലി ബസ് സ്റ്റാന്‍ഡിനുള്ളിലെ ഒരു കാന്റീനില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എസ്ഐ വിജയശങ്കറും സംഘവും അവിടെ എത്തി. ചായ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. പോലീസ് സംഘത്തിനു മുന്നിലേക്ക് ചായയുമായി എത്തിയത് ബിജുവായിരുന്നു. ചായ വച്ചശേഷം ഇയാള്‍ തിരിഞ്ഞു നടക്കവേ ‘ബിജു…’ എന്ന് എസ്ഐ വിജയശങ്കര്‍ വിളിച്ചു. അതുകേട്ട് ഞെട്ടിത്തിരിഞ്ഞ് അയാള്‍ നിന്നു. അതേ, ബിജുവിന് കോങ്കണ്ണ് ഉണ്ടായിരുന്നു. ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസം തന്റേതുതന്നെയാണെന്ന് അയാള്‍ സമ്മതിച്ചു. ലോഡ്ജില്‍ മുറിയെടുത്തത് താനാണെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്നു പ്രതിയുമായി പോലീസ് അവിടെനിന്നു സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കൊലയ്ക്കു പിന്നില്പോലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഏറെനേരം ബിജുവിന് പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ കുറ്റസമ്മതം നടത്തി. രാത്രി ലൈംഗികത്തൊഴിലാളിയായ സ്വപ്നയെയും കൂട്ടി ലോഡ്ജിലെത്തിയ ബിജു, അവര്‍ക്ക് 500 രൂപയാണ് പറഞ്ഞ് ഉറപ്പിച്ചിരുന്നത്.…
Read MoreTag: kerala crime file hotstar
പ്രധാനമന്ത്രിയുടെവരവിനിടെ നടന്ന കൊലപാതകം
സീമ മോഹൻലാൽഫെബ്രുവരി 11ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് എത്തുന്നതിന് നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നത്. സുരക്ഷാ ഡ്യൂട്ടിക്കിടയിലും അന്വേഷണസംഘം പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിജു ഹോട്ടലില്‍ നല്കിയ മേല്‍വിലാസവുമായി പോലീസ് കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ലോഡ്ജുകളിലും ഹോട്ടലുകളിലും കോങ്കണ്ണുള്ള പ്രതിക്കായി കയറിയിറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം. കച്ചേരിപ്പടിയിലുള്ള പോലീസിന്റെ നിരീക്ഷണക്കാമറയിൽനിന്നുപ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടർന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. എങ്കിലും പ്രതി കാണാമറയത്തുതന്നെയായിരുന്നു. കൊലപാതകി മറ്റു ലോഡ്ജുകളില്‍ താമസിച്ചിട്ടുണ്ടാകാമെന്ന ധാരണയില്‍ പോലീസ് ലോഡ്ജുകളിൽ പലതവണ പരിശോധന നടത്തി. 2000 മുതല്‍ 2011 വരെയുള്ള ലോഡ്ജുകളിലെ രജിസ്റ്ററുകള്‍ പരിശോധിച്ചു. ആ അന്വേഷണത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് ബിജു താമസിച്ച ലോഡ്ജില്‍ നല്കിയ ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും കൂടികിട്ടി.…
Read Moreഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ ഹാപ്പിയാണ്; ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ്; ‘”കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’’
സീമ മോഹന്‍ലാല്‍കൊച്ചി: ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്ന ക്രൈം ത്രില്ലര്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഒരു കൊലക്കേസിൽ ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടുന്ന, ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ പലരും ഒറ്റയിരുപ്പിലാണ് കണ്ടുതീര്‍ത്തത്. 2011 ഫെബ്രുവരിയിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് വെബ് സീരിസിന്റെ ഇതിവൃത്തം. കൊല നടന്ന സമയത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. വിജയശങ്കര്‍ ഇപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ്. കാരണം വിജയശങ്കറും സംഘവുമായിരുന്നു പോലീസിനെ വട്ടംകറക്കിയ കൊലക്കേസിലെ പ്രതിയെ ആറു ദിവസംകൊണ്ട് പിടികൂടിയത്. മറ്റൊരു സിനിമയിലേക്ക് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്ന സംവിധായകന് അഹമ്മദ് കബീറിനോട് സംസാരത്തിനിടെയാണ് വിജയശങ്കര്‍…
Read More