പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാരിന് കൂടുതല്‍ സമയം അനുമതിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഭൂപരിഷ്കരണ നിയമം ലംഘിച്ചു പി.വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നടപടി. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കുറഞ്ഞത് 10 ദിവസമെങ്കിലും റിപ്പോര്‍ട്ട് നല്കാന് സാവകാശം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഭൂമി തിരിച്ചു പിടിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2017ല്‍ ലാന്‍ഡ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു.…
Read MoreTag: kerala government
നന്ദിനിയ്ക്ക് മൂക്കുകയറിടാന്‍ കേരളം ! കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും; അനുകൂല നടപടിയില്ലെങ്കില്‍ നിയമ നടപടി
മില്‍മ-നന്ദിനി തര്‍ക്കത്തില്‍ ഇടപെടലുമായി കേരള സര്‍ക്കാര്‍. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. കേരളത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി സംസ്ഥാനത്ത് വ്യാപകമായി ഔട്ട്ലെറ്റുകള് തുറന്നതെന്ന് കര്‍ണാടകയെ ബോധ്യപ്പെടുത്തും. ദേശീയ ക്ഷീരവികസന ബോര്‍ഡിനും പരാതി നല്‍കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഔട്ട്ലെറ്റുകള്ക്കെതിരേ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള് തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്.
Read More80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പാര്‍ട്ടി നടത്തുന്നതിനിടയില്‍ യുവാവിന് മരണം ! സംഭവത്തില്‍ ദുരൂഹത…
കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹത. സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്നതിനിടെയായിരുന്നു മരണം. സല്ക്കാരത്തിനിടയില് വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒമ്പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മദ്യ സല്ക്കാരത്തിനിടയില് വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തു കണ്ടുകെട്ടാന്‍ ആറുമാസം വേണമെന്ന് സര്‍ക്കാര്‍ ! ഒറ്റമാസം സമയം തരുന്നുവെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം…
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സ്വത്തു കണ്ടുകെട്ടുന്നതിന് ആറുമാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിസ്സാരമായി കാണാനാവില്ലെന്നും ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു. സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ തകര്‍ത്തത്.…
Read Moreമുസ്ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുവെന്ന വാദം ശരിയല്ല ! ശരീയത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സര്‍ക്കാര്‍…
മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍. ഈ നിലപാട് അരക്കിട്ടുറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, വി പി സുഹ്റ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷ്യല്‍ ലീവ് പെറ്റിഷനിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശ കാര്യത്തില്‍ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം. ശരീഅത്ത് നിയമത്തില്‍ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടര്ച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങള്‍ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.…
Read Moreആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ! ഐ.ടി മേഖലയില്‍ പബ്ബുകള്‍, കൂടുതല്‍ മദ്യശാലകള്‍; പുതിയ മദ്യനയം ഇങ്ങനെ…
മദ്യപന്മാര്ക്ക് സന്തോഷമേകി പുതിയ മദ്യനയം. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഐടി മേഖലയില്‍ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്കി. പുതിയ മദ്യനയപ്രകാരം നൂറില്‍പരം വിദേശ മദ്യ ചില്ലറ വില്പന ശാലകള്‍ പുതുതായി ആരംഭിക്കാനുള്ള നിര്‍ദേശമാണുള്ളത്. ജനവാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം. ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പലതവണപെടുത്തിയതാണ്. ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും പബുകള്‍ വരിക എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമാകുന്നത്.
Read Moreഇത് ഫ്രഞ്ച് കമ്പനിയ്ക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതി ! കേരളം നീങ്ങുന്നത് ശ്രീലങ്കയുടെ അവസ്ഥയിലേക്കെന്ന് ചെന്നിത്തല…
കെ റെയിലിനെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിച്ച് രമേശ് ചെന്നിത്തല. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി മുന്നോട്ട് പോകാമെന്ന വ്യാമോഹം വേണ്ടെന്നും രമേശ് ചന്നിത്തല പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് വിപുലമായ സരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കല്ല് പിഴുതുമാറ്റുന്നവര്ക്കെതിരേ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊതുകിനെ വെടിവെക്കാന്‍ തോക്കെടുക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്നും, ഫ്രഞ്ച് കമ്പനിക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്നും ചെന്നിത്തല ആറോപിച്ചു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്നും കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഭയം വേണ്ട ജാഗ്രത മതി ! സ്കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…
കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…
Read Moreക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ബില്ലുമായി കര്‍ണാടക ! കേരളത്തിലും ഇത് സംഭവിക്കുമോ ?
ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍. ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്. നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കേരളത്തിലും…
Read Moreവാടക കിട്ടാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍; സംഘടിത നീക്കമെന്ന് സൂചന; സര്‍ക്കാര്‍ വിയര്‍ക്കും…
കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. പാറശാലയിലെ സ്വകാര്യ കോളജ് ഇരുപത്തിയെട്ടര ലക്ഷം രൂപ വാടക നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി അനുകൂലമായാല്‍ സംസ്ഥാനത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരും. കോവിഡിന്റെ ആദ്യ വരവില്‍ ലോഡ്ജുകളും ഓഡിറ്റോറിയങ്ങളും കോളജ് ഹോസ്റ്റലുകളുമടക്കം നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുത്തായിരുന്നു രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും സര്‍ക്കാര്‍ പരിചരിച്ചത്. ദുരന്തനിവാരനിയമപ്രകാരം ഏറ്റെടുത്ത ഇവയ്ക്ക് വാടക നല്‍കില്ലെന്നായിരുന്നു ആദ്യം തന്നെയുള്ള അറിയിപ്പ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അവസാനഘട്ടമായതോടെ ഇവരില്‍ ചിലര്‍ വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിച്ച ഫാര്‍മസി കോളജ് വാടകയായും അറ്റകുറ്റപ്പണിയുടെ ചെലവായും ഇരുപത്തിയെട്ടര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കത്ത് നല്കിയതും കോടതിയെ സമീപിച്ചതും. പാറശാലയിലെ കോളജിന്റെ നീക്കം സംഘടിത നീക്കത്തിന്റെ ഭാഗമെന്നാണ് തദേശസ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ഏതെങ്കിലും…
Read More