സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷമായ വിമര്‍ശനം ചൊരിഞ്ഞ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സംസ്ഥാനത്തെ ദയനീയമായ സാമ്പത്തിക സ്ഥിതിയെയും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തിനെയും ജയശങ്കര്‍ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം. ഖജനാവില്‍ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികള്‍ പെരുവഴിയില്‍, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാന്‍ ഇനി അധിക ദിവസം വേണ്ട. ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്: മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മര്‍ദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് പത്തു ലക്ഷം… അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങള്‍ പണിയാന്‍…
Read MoreTag: kerala government
സിനിമ ടിക്കറ്റില്‍ വരുന്ന അമിത ചാര്‍ജ് മലയാളികള്‍ക്ക് ദോഷമായി തീരും ! നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവ തെറ്റിദ്ധാരണാജനകമെന്ന് സോഹന്‍ റോയ്
സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വരുന്ന അമിത ചാര്‍ജ് മലയാളികളെ വലയ്ക്കുമെന്ന് സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സോഹന്‍ റോയ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സോഹന്‍ റോയിയുടെ പോസ്റ്റ് ഇങ്ങനെ… Entertainment Tax ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ല. അതിനാല്‍ സിനിമാ പ്രേക്ഷകരുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു.ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തില്‍ GST നടപ്പായപ്പോള്‍. 100 രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു. സാര്‍വദേശീയമായി ഈ നിരക്കുകള്‍ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ…
Read Moreസിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് വാളയാര്‍ കേസിലെ വീഴ്ച മറയ്ക്കാന്‍ ! കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു
വാളയാര്‍ കേസിലെ വീഴ്ചകളും മാവോയിസ്റ്റ് വേട്ടയും മറച്ചു വെയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചലച്ചിത്രകാരന്‍ ജോയ് മാത്യു. ആഭ്യന്തരവകുപ്പിന് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ വ്യക്തമാക്കി. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്‌ഐആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്തപ്പെട്ടവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്ന് അന്വേഷണത്തിനുശേഷം കോടതിയെ അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിലപാട്…
Read Moreഅനില്‍ അംബാനി പണി പറ്റിച്ചൂന്നാ…തോന്നുന്നത് ! സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇന്‍ഷുറന്‍സ് വൈകുന്നു; റിലയന്‍സിന് അന്ത്യശാസനം നല്‍കി സര്‍ക്കാര്‍; പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നിലവാരമില്ലാത്ത ആശുപത്രികളെ…
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് നീണ്ടുപോകുന്നതില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന് അന്ത്യശാസനവുമായി പിണറായി സര്‍ക്കാര്‍. പദ്ധതി വൈകാന്‍ കാരണം റിലയന്‍സാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത ആശുപത്രികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ധനമന്ത്രി തുറന്നു സമ്മതിച്ചു. ഒരാഴ്ചയ്ക്കകം പോരായ്മകള്‍ പരിഹരിക്കണമെന്ന് റിലയന്‍സിന് അന്ത്യശാസനം നല്‍കി. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ പ്രീമിയം തുകവര്‍ധിപ്പിക്കേണ്ടി വരുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി മെഡിസെപ് നടപ്പാക്കുന്നതിന് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ നീക്കമെന്ന വാര്‍ത്ത മുമ്പ് പുറത്തു വന്നിരുന്നു. നിലവാരമുള്ള ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകാത്തതാണ് കാരണം. നല്ല ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതില്‍ റിലയന്‍സ് പരാജയപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആശുപത്രികള്‍ക്ക് നിലവാരമില്ലെന്ന് സര്‍ക്കാര്‍ ആദ്യമായാണ് സമ്മതിക്കുന്നത്. ഇത് തിരുത്തിയശേഷം മാത്രമേ കരാര്‍ ഒപ്പിട്ട് റിലയന്‍സിന് പണം കൊടുക്കൂ. ഒരാഴ്ച സമയമാണ് റിലയന്‍സിന്…
Read Moreവേതനവും ആനുകൂല്യങ്ങളുമെല്ലാമുള്‍പ്പെടെ പ്രതിമാസം ചെലവ് 1,10,000 രൂപ ! സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതിനു പിന്നാലെ അഡ്വ:വേലപ്പന്‍ നായരെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറാക്കിയ തീരുമാനവും ഖജനാവ് ചോര്‍ത്തും…
ആറ്റിങ്ങലിലെ തോറ്റ എംപി സമ്പത്തിനെ ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസറാക്കിയതിന്റെ വിവാദങ്ങള്‍ തീരുംമുമ്പേ ഖജനാവ് ചോര്‍ത്തുന്ന അടുത്ത നിയമനവുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍നായരെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. നിലവില്‍ കേസ് നടത്താനും നിരീക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടര്‍മാരും. എന്നിട്ടും പ്രത്യേക അഭിഭാഷകന്‍ ലെയ്സണ്‍ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകള്‍ വേറേയും. ആറ്റിങ്ങലില്‍ തോറ്റ മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറാക്കിയ അതേ മാതൃകയിലാണ് പുതിയ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുക. അവിടെ പ്രത്യേക…
Read Moreമുറിച്ച മുടി കളയാന്‍ സ്ഥലം അന്വേഷിക്കേണ്ട ! പൊന്നുംവിലയ്ക്ക് മുടി വാങ്ങാന്‍ സര്‍ക്കാര്‍ വരും; കേരളാ സര്‍ക്കാരിന്റെ വിപ്ലവകരമായ പുതിയ പദ്ധതി ഇങ്ങനെ…
വീട്ടില്‍ വച്ച് മുടി മുറിച്ചാല്‍ ശേഷം അത് എന്തു ചെയ്യണമെന്ന ചിന്തയാണ് പലര്‍ക്കും. ചിലര് കുഴിച്ചിടുകയും ചിലര്‍ ഒഴുക്കിക്കളയുകയുമൊക്കെയാണ് ചെയ്യാറ്. എന്നാല്‍ വെട്ടിയ തലമുടി കളയാന്‍ സ്ഥലം അന്വേഷിക്കുന്നവരെ തേടി ഒരു വാര്‍ത്തയെത്തിയിരിക്കുകയാണ്. മുടി എടുത്തു വച്ചാല്‍ കൊണ്ടു പോകാന്‍ ആളു വരും എന്നാണ് പുതിയ വിവരം. മുടി ഉപയോഗിച്ച് അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതി വിജയിച്ചാല്‍, ഇതുവരെ മൂലയ്ക്കു തള്ളിയിരുന്ന മുടിക്ക് ഇനി ‘പൊന്നുംവില’യാവും കിട്ടുക. മുടിയിലെ കെരാറ്റിന്‍ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതിനാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ വന്നിരിക്കുന്നത്. അമിനോ ആസിഡും വളവുമാക്കി വില്‍ക്കുമ്പോള്‍ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ. മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും…
Read Moreശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത് 32,720 പേര്‍ക്കെതിരേ; അറസ്റ്റ് ചെയ്ത് അകത്താക്കിയത് 3505 പേരെ; എല്ലാം മറക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മീഷന്‍
ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭക്തരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഎം. എന്നാല്‍ ശബരിമല പ്രക്ഷോഭകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരേ എടുത്ത കേസുകള്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ഇപ്പോള്‍ പാര്‍ട്ടിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. കേസുകളില്‍ ബഹുഭൂരിപക്ഷവും കള്ളക്കേസാണെന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സിപിഎമ്മിന് തലവേദനയായി. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അച്ഛനോടുള്ള ശത്രുത തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുരുക്കിയെന്ന ആരോപണം ജില്ലാ പോലീസ് സൂപ്രണ്ട് (കൊല്ലം റൂറല്‍) നിയമപരമായ വിധത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ശാസ്താംകോട്ട ആലയില്‍ കിഴക്കേതില്‍ മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നിര്‍ദ്ദേശം. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിനെതിരെയാണ്…
Read Moreവനിതാ മതിലിന്റെ ആകെ ചെലവ് എത്രയെന്നു ചോദിച്ചപ്പോള്‍ ഒളിച്ചു കളിച്ച് സര്‍ക്കാര്‍ ! വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ…
തിരുവനന്തപുരം: സിപിഎം വനിതാ മതില്‍ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇപ്പോള്‍ വനിതാ മതിലിന്റെ പ്രചാരണച്ചെലവിന്റെ കാര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. വനിതാമതിലിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പണ്ട് വ്യക്തമാക്കിയിരുന്നു. പിന്നെ ഏത് വകുപ്പ് പണം ചെലവിട്ടു എന്നറിയാന്‍ വിവിധ വകുപ്പുകളില്‍ അപേക്ഷ നല്‍കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വനിതാ മതില്‍ പ്രചാരണത്തിനായി വാഹനങ്ങള്‍ ഉപയോഗിച്ചെന്നും എന്നാല്‍ പണമൊന്നും ചെലവിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്. ധനവകുപ്പാകട്ടെ സാമൂഹ്യ നീതി വകുപ്പാണ് മറുപടി നല്‍കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം…
Read Moreഭൂമിയെവിടെയെന്ന് ആദിവാസികള്‍ ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ നഷ്ടമാകാനൊരുങ്ങുന്നത് ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി; സുശീല ഭട്ടിനെ നീക്കിയതു മുതലുള്ള അട്ടിമറി ഇപ്പോള്‍ ലക്ഷ്യത്തിലെത്തി
ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികള്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് നഷ്ടപ്പെടാന്‍ പോകുന്നത് ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി. ഹാരിസണിന്റെ 38000 ഏക്കര്‍ ഭൂമിയുള്‍പ്പെടെ കേരളത്തിലുള്ള വന്‍കിടക്കാര്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാത്തതിനെതിരേ ഘോരഘോരം പ്രസംഗിച്ച ഇടതുപക്ഷം ഭരണത്തിലേറിയപ്പോള്‍ നേര വിപരീത പ്രവര്‍ത്തനമാണ് നടത്തിയത്. ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും ഉണ്ടായ വിധി വെളിവാക്കുന്നത് എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പാണ്. നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയും കേസ് ശരിക്കും പഠിച്ച് വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയും സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോള്‍ ഉണ്ടായത്. ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തില്‍ വന്‍കിടക്കാര്‍ കൈവശം വെക്കുന്ന ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി. കേസില്‍ തുടക്കം മുതല്‍ കള്ളക്കളിയാണ്…
Read Moreദേശീയ പാതയോരത്ത് നിന്നും മാറ്റി സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ എവിടെയെന്നറിയാം…
മാറ്റി സ്ഥാപിച്ച ബിവറേജസുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. ദേശീയ പാതയോരത്തു നിന്നും ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുവാനുള്ള സുപ്രീം കോടതിയുടെ തീരുമാനം വന്നതിനു ശേഷം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. ശേഷിക്കുന്നവയുടെ വിവരങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സുപ്രീംകോടതി വിശദീകരണം നല്‍കിയ ശേഷം, കഴിഞ്ഞയാഴ്ച മദ്യശാലകള്‍ മാറ്റാനുള്ള നീക്കം പലയിടത്തും സംഘര്‍ഷത്തിലും ഹര്‍ത്താലിലും പ്രതിഷേധത്തിലുമാണ് കലാശിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ആകെ അങ്കലാപ്പിലായി മാറി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബെവ്‌കോയുടെ 134 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 73 ഷോപ്പുകളുമാണ് പൂട്ടിയത്. മദ്യം എവിടെ കിട്ടും, എവിടെയൊക്കെയാണ് മാറ്റിയത് എന്നറിയാതെ പോകുന്നവരുമുണ്ട്. യാത്രാവേളയിലുള്‍പ്പെടെ മദ്യം വാങ്ങിപോകാനുദ്ദേശിച്ചവര്‍ക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്. എറണാകുളം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യഷോപ്പുകള്‍ പൂട്ടിയത്. ഇപ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ആലപ്പുഴ മുഹമ്മയില്‍ ഇന്നലത്തെ ക്യൂവിന്റെ നീളം…
Read More