സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കോവിഡില്‍നിന്നു മുക്തമാകാമെങ്കിലും ചെലവില്‍നിന്നു മുക്തമാകാന്‍ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.…
Read MoreTag: kerala high court
ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നു ! മന്ത്രിമാര്‍ക്ക് ആകെ താല്പര്യമുള്ളത് വിദേശയാത്രകളില്‍ മാത്രം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…
സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്. ‘ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.’ മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാത്രമാണെന്ന വിമര്‍ശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സര്‍ക്കാര്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. എ.സി മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ഐഎഎസുകാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി…
Read More