തിരുവനന്തപുരം: കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. കളക്ടര്‍ ബ്രോയ്ക്കു പിന്നാലെ മൂന്നാര്‍ സിങ്കം ശ്രീറാം വെങ്കട്ടരാമനും കേരളാ സര്‍വീസില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനാനൊരുങ്ങുകയാണ്. പത്ത് മാസത്തെ പഠനത്തിന് ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് ശ്രീറാം പറക്കുക. മൂന്നാറിലെ കൈയ്യേറ്റ മാഫിയയെ വിറപ്പിച്ച ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിനെ നാഷണല്‍ എപ്ലോയിമെന്റ് കേരളയുടെ ഡയറക്ടറായി സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരില്‍ ശ്രീറാം വെങ്കട്ടരാമന് കേരളം തല്കാലത്തേക്ക് വിടുന്നത്. പത്ത് മാസമാണ് കോഴ്സിന്റെ കാലാവധി. സര്‍ക്കാരിന്റെ അനുമതിയോടെയാകും പഠനത്തിനായി പറക്കുക. ശ്രീറാമിനൊപ്പം ഇടുക്കിയുടെ കളക്ടറെന്ന നിലയില്‍ ശക്തമായ നിലപാട് എടുത്ത ജി.ആര് ഗോകുലും സംസ്ഥാനം വിടും. ശ്രീറാമും ഗോകുലും അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ ,ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായാണ് പോകുന്നത്. പഠനം ‘സേവന’ കാലമായി ഉപയോഗപ്പെടുത്താനാണ് ശ്രീറാമും ഗോകുലും ശ്രമിക്കുന്നത്. സ്വന്തം കേഡറില്‍ എട്ടു വര്‍ഷം…
Read More