തിരുവനന്തപുരം: ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം റിക്കാർഡ് വിൽപന. നാലര ലക്ഷം ടിക്കറ്റുകൾ ആണ് ആദ്യദിനത്തിൽ വിൽപ്പന നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യ ദിവസം വിൽപന നടന്നത് 22.5 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇന്നലെ രാവിലെ മുതലാണ് ഓണം ബംപർ ടിക്കറ്റ് വിൽപന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്. ഇതിൽ നാലര ലക്ഷവും വിറ്റുപോയി. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്. ടിക്കറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും ആവശ്യാനുസരണം ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ രാജ് കപൂർ അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ ലോട്ടറി വകുപ്പിനാകും. കഴിഞ്ഞ വർഷം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ…
Read MoreTag: kerala lottery
അക്ഷയ ഭാഗ്യദേവത തുണച്ചത് കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങളെ; ലോട്ടറിക്കട നടത്തുന്ന ഇരുവരേയും ഭാഗ്യം തുണച്ചത് വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച…
കാഞ്ഞിരപ്പള്ളി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങളെ. ചോറ്റി കിടങ്ങിൽ കെ.എസ്. ശ്രീരാജ്, കെ.എസ്. കൃഷ്ണ എന്നിവർക്കാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. AR 937475 എന്ന നമ്പറിനാണ് സമ്മാനം. ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ ജയകുമാർ ലോട്ടറി കടയിൽനിന്നാണ് ഇവർ ലോട്ടറിയെടുത്തത്. ഇരുവർക്കും കാഞ്ഞിരപ്പള്ളിയിൽത്തന്നെ കെജിഎസ്, മഹാലക്ഷ്മി എന്നീ ലോട്ടറി കടകളുണ്ട്. എന്നാൽ, ഇവർ ഇടയ്ക്കിടെ മറ്റു ലോട്ടറി കടകളിൽനിന്ന് ലോട്ടറിയെടുക്കാറുണ്ട്. ഇങ്ങനെയെടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും കഴിഞ്ഞ 13നാണ് വിവാഹിതരായത്. അശ്വതിയാണ് ശ്രീരാജിന്റെ ഭാര്യ. കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടിയും. ലോട്ടറി ഇന്നു ബാങ്കിൽ ഏൽപ്പിക്കും. വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് കാഞ്ഞിരപ്പള്ളിയിൽത്തന്നെ സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.
Read Moreഫോട്ടോസ്റ്റാറ്റ് തട്ടിപ്പ് ഇനി നടക്കില്ല; ‘ഭാഗ്യം’ വരും പുതിയ രൂപത്തില്‍; വ്യാജന്മാരെ പൂട്ടാന്‍ പുതിയ പരീക്ഷണവുമായി ഭാഗ്യക്കുറിവകുപ്പ്
സ്വന്തം ലേഖകന്‍കൊച്ചി: സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പു വ്യാപകമായ പശ്ചാത്തലത്തില്‍ വ്യാജന്മാരെ പൂട്ടാന്‍ പുതിയ പരീക്ഷണവുമായി ഭാഗ്യക്കുറിവകുപ്പ്. ഓണം ബംപറില്‍ പരീക്ഷിച്ച് വിജയിച്ച ഫ്ളൂറസെന്റ് അച്ചടിമഷി ഉപയോഗിച്ചുള്ള ടിക്കറ്റുകള്‍ പുറത്തിറക്കാനാണ് ഭാഗ്യക്കുറിവകുപ്പു നീക്കം ആരംഭിച്ചിട്ടുള്ളത്. ഇതുപ്രകാരം പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ തിളങ്ങുന്ന (ഫ്ളൂറസെന്റ്) അക്ഷരത്തിലായിരിക്കും. കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ ഫോട്ടോസ്റ്റാറ്റില്‍ തിളക്കമുണ്ടാകില്ല. കറന്സിനോട്ടുകളിലേതിനു സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും. ഓണം ബംപറില്‍ വിജയം കണ്ടതിനു പിന്നാലെ ക്രിസ്മസ് ന്യൂഇയര്‍ ലോട്ടറിയിലും സമാന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും ഭാഗ്യക്കുറി പുറത്തിറങ്ങുക. അഞ്ചു മുതല്‍ ആറു മാസം വരെ ഭാഗ്യക്കുറിയിലെ ഈ തിളക്കം നില്ക്കും. നാലു കളറുകളിലാകും നമ്പറുകള്‍. അംഗപരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ലോട്ടറി വില്‍പനക്കാരാണു നിലവില്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും. നമ്പറില്‍ തിരുത്തു വരുത്തിയാണ് ബഹുഭൂരിപക്ഷം തട്ടിപ്പുകളും അരങ്ങേറുന്നതും. ക്യൂആര്‍…
Read More