ആലുവ ചൊവ്വരയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.
Read MoreTag: kerala minister
വാഴ നട്ടാല്‍ മതി! പീഡിപ്പിക്കണമെന്നു തോന്നുമ്പോള്‍ പറമ്പിലേക്കിറങ്ങി കപ്പയും വാഴയും നട്ടാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്‍; പീഡനം കുറയ്ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…
ആലപ്പുഴ: സംസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതിനു കാരണമായി മന്ത്രി ജി. സുധാകരന്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നു. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലെ എല്ലാവരും കൃഷിപ്പണിയില്‍ ഏര്‍പ്പെടണമെന്നും വഴിനീളെ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നുമെല്ലാം ഉപദേശിച്ചുകൊണ്ടും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘പുതിയ കണ്ടെത്തലുകള്‍’ പുറത്തുവന്നത്. പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലവഴി കൃഷിപ്പണിയാണെന്നാണ് മന്ത്രിയുടെ പക്ഷം. കൃഷിയില്‍ വ്യാപൃതനായിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടെ സമയം എന്നാണ് മന്ത്രിയുടെ ചോദ്യം.സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ടെന്നും. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ വയ്യാത്തതു കൊണ്ട് താനൊന്നും…
Read More