മലയാളത്തിലെ പ്രമുഖ ചാനലായ സൂര്യാ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. കേരളത്തിലെ ട്രേഡ് യൂണിയന് സംസ്കാരം തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കമ്പനിയുടെ വാദം. കരുണാനിധിയുടെ അടുത്ത ബന്ധു കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. സൂര്യയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് വിഷയം കൂടുതല്‍ രൂക്ഷമായത്. സൂര്യയിലെ ഭൂരിഭാഗം ജീവനക്കാരും തിരുവനന്തപുരം സ്വദേശികളായതിനാല്‍ സ്ഥലമാറ്റം ഇവരെ അലോസരപ്പെടുത്തി. തുടര്‍ന്ന് അവര്‍ രാഷ്ട്രീയ സംഘടനയുടെ സഹായത്തോടെ ട്രേഡ് യൂണിയനുണ്ടാക്കി. രാഷ്ട്രീയക്കാരുടെ കൈയില്‍ ഇത്തരം വിഷയങ്ങള്‍ ലഭിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം ഇവിടെയും സംഭവിച്ചു. സമ്പന്നരായ മുതലാളികള്ക്കെതിരേ സമരം ചെയ്താല്‍ സമരം അവസാനിപ്പിക്കാന്‍ മുതലാളി എന്തു വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നും അറിഞ്ഞുള്ള കളിയാണ് യൂണിയന്കാര് കളിച്ചത്. ജീവനക്കാര്‍ യൂണിയനുണ്ടാക്കിയതിനു പിന്നാലെ സൂര്യ ടി. വി.അവരുടെ വിശ്വസ്തരായ കുറച്ച് ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചാനല്‍ ആസ്ഥാനം പൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്…
Read More