ചങ്ങനാശേരി: പാമ്പ് കടിയേറ്റ ആശുപത്രിയിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന യുവതിക്ക് പ്രതിയുമായി പോയ പോലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന് രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പോലീസിന്റെ വാഹനം ആവഴിയെത്തിത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും…
Read MoreTag: KERALA POLICE
അച്ചടക്കത്തോടെ കുട്ടിസല്യൂട്ട്… മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി ധ്രുവൻ സമ്മാനിച്ചു, താൻ വരച്ച ചിത്രവും; അച്ഛനെപ്പോലെ എനിക്കും പോലീസാകണം
കോട്ടയം: അച്ഛന് സല്യൂട്ട് നല്കുന്ന മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി മകന് ധ്രുവനും. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ഉദ്ഘാടന വേദിയിലാണ് ഡിജിപിയെയും നൂറുകണക്കിനു പോലീസുകാരെയും സാക്ഷിനിര്‍ത്തി ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കിയത്. സമ്മേളന പ്രതിനിധിയും കേരള നിയമസഭയില്‍ ഡെപ്യൂട്ടേഷനില്‍ വാച്ച് ആന്‍ഡ് വാർഡ് ആയി ജോലി ചെയ്യുന്നയാളുമായ കൊട്ടാരക്കര വെട്ടുചോല ചക്കുവരയ്ക്കല്‍ സജി ഭവനില്‍ എസ്. സന്തോഷ്കുമാറിന്റെയും ദേവുവിന്റെയും മകനാണ് ധ്രുവന് സന്തോഷ്. ചിത്രകലയില്‍ പ്രാവീണ്യമുള്ള ധ്രുവന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചിരുന്നു. ഇതു സമ്മാനിക്കുന്നതിനായിട്ടാണ് ധ്രുവനെ വേദിയിലേക്ക് ക്ഷണിച്ചത്. ചിത്രവുമായി മുഖ്യമന്ത്രിക്ക് അരികിലെത്തിയ ധ്രുവന് ആദ്യം സല്യൂട്ട് നല്കി. ധ്രുവനെ മുഖ്യമന്ത്രിയും സദസിലുള്ളവരും അഭിനന്ദിച്ചു. ഫോട്ടോയെടുത്തശേഷം മടങ്ങാന്‍ തുടങ്ങുംമുമ്പ് ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി. ഭാവിയില്‍ അച്ഛനെപ്പോലെ പോലീസാകാനാണ് ധ്രുവനും ആഗ്രഹം. അച്ഛന്റെ പോലീസ് ജോലിയെക്കുറിച്ചും പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെക്കുറിച്ചും നല്ല അറിവാണ് ധ്രുവനുള്ളത്.…
Read Moreകോട്ടയം പോലീസ് ഡാ… ബണ്ണ് തുരന്ന് നോക്കുമെന്ന് കരുതിയില്ല; ബംഗളൂരുവിൽ നിന്ന് ബണ്ണിനുള്ള ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന എംഡിഎ പിടിച്ചെടുത്ത് പോലീസ്; രണ്ടുപേർ പിടിയിൽ
ചങ്ങനാശേരി: അന്തർസംസ്ഥാന ബസിൽ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെക്കുറിച്ചു ചങ്ങനാശേരി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്താഴെയില് ടി.എസ്. അഖില്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നെത്തിയ സംഘം അതിവിദ്ഗധമായി ബണ്ണിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവാക്കൾ ലഹരിയുമായി എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എന്‍എസ്എസ് കോളജിനു സമീപം ബസിറങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്തിനു മുന്നോടിയായി ജില്ലയിലേക്കു വന്‍ തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കും എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രതയിലാണ്.
Read Moreപോലീസിന്റെ ഇമ്മാതിരി കഴിവൊന്നും ഇങ്ങോട്ട് കൊണ്ടുവരേണ്ട… സിഗരറ്റ് വലിച്ചയാളുടെ ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം; തെളിവായി സ്വീകരിക്കാനാകില്ലെന്ന് കോടതി
കൊച്ചി: ഗന്ധമറിയാനുള്ള മനുഷ്യന്റെ ശേഷി ഒരു കേസിലെ തെളിവായി സ്വീകരിക്കാനാകില്ലെന്നു ഹൈക്കോടതി. ലഹരിമരുന്ന് കേസില്‍ പിടിയിലായ ആളുടെ ശ്വാസത്തിന്റെ ഗന്ധത്തില്‍നിന്ന് കുറ്റം സ്ഥിരീകരിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ പരാമർശം. 2023 ജനുവരി മൂന്നിന് ഹര്‍ജിക്കാരനായ മലമ്പുഴ സ്വദേശി ഇബ്നു ഷിജില്‍ ഡാം പരിസരത്തെ പാറപ്പുറത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് പോലീസ് എത്തിയത്. ഉടന്‍ സിഗരറ്റ് ഡാമിലേക്ക് എറിഞ്ഞെങ്കിലും പോലീസുകാര്‍ ഇയാളുടെ ശ്വാസത്തില്‍ കഞ്ചാവിന്റെ മണമുണ്ടെന്നു വിലയിരുത്തി. ലഹരി ഉപയോഗിച്ച രീതിയിലാണു പ്രതിയുടെ സംസാരമെന്നും രേഖപ്പെടുത്തി. പാലക്കാട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരിക്കെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ലഹരിക്കേസില്‍ ഫോറന്‍സിക്, മെഡിക്കല്‍ പരിശോധ നകള്‍ ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
Read Moreപത്തനംതിട്ടയിൽ സിപിഒ ഒഴിവുകൾ 130; ക്യാന്പുകളിലുള്ള പോലീസുകാർക്ക് സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ താത്പര്യമില്ല
പത്തനംതിട്ട: ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 130 ഒഴിവുകൾ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തപ്പോൾ കെഎപി ക്യാന്പിൽനിന്ന് ലഭിച്ചത് ഒരു അപേക്ഷ. കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്ത് നൽകിയത്. ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനിൽ അറിയിപ്പ് നൽകിയപ്പോൾ ലഭിച്ചത് ഒരു അപേക്ഷ മാത്രം. പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യാൻ താത്പര്യം ഉള്ളവർ അറിയിക്കണമെന്ന് കെഎപി കമാൻഡന്റ് നൽകിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിർദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്ന് എഡിജിപിയുടെ നിർദേശവും എത്തി. പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാൻ ക്യാന്പുകളിലുള്ള പോലീസുകാർക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്നു പറയുന്നു. സേനയിൽ പൊതുവായി നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഒ തസ്തികയിൽ നിയമനം സ്വാഭാവികമായി ക്യാന്പുകളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളവരിൽ…
Read Moreപോലീസിലെ ഒഴിവുകള്‍ പൂഴ്ത്തിവച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതര്‍
കൊച്ചി: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്ന പത്രവാര്‍ത്ത വസ്തുതകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് പോലീസ് വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ മേയ് 31 ന് വിരമിക്കല്‍ മൂലവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ വിവിധ ജില്ലകളില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. എന്നാല്‍ അതിലേക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇപ്പോള്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ഉണ്ടായിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം നേരത്തെ തന്നെ പിഎസ്!സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രില്‍ 13 നു നിലവില്‍ വന്ന പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് നിയമിക്കുന്നതിനായാണ് ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിയമനം…
Read Moreഅമിതജോലി, ലീവ് ഇല്ല, എസ്ഐമാർ ജോലി ഉപേക്ഷിക്കുന്നു; നിലവില്‍ എസ്ഐ ജോലി ഉപേക്ഷിച്ചത് 40 ഓളം പേര്; പരിശീലനം പൂര്‍ത്തിയാക്കിയവർ പോകുന്നത് നഷ്ടപരിഹാരം നല്കി
കൊച്ചി: അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീസിലെ 2020 ബാച്ച് മുതലുള്ള സബ് ഇന്‍സ്പെക്ടര്‍മാര്‍ ജോലി വിട്ടുപോകുന്നു. 2020 ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലിവിട്ടത്. 2020ല്‍ ടെസ്റ്റ് പാസായി 2022ല്‍ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചില്‍നിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തേക്ക് നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതില്‍ ഏഴു പേര് എക്സൈസ് വിഭാഗത്തിലേക്ക് മൂന്നു പേര് മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിലേക്കും ഒരാള്‍ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്. 163 പേരാണ് ഈ ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവില്‍ എസ്ഐ ട്രെയിനിംഗിലുള്ള 20 പേര് മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര് ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. പരിശീലനം പൂര്‍ത്തിയാകാത്തതിനാല്‍ നഷ്ടപരിഹാരം…
Read Moreപോലീസിലുമുണ്ട്…! വ്യാജ സാലറിസർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്തത് 20 ലക്ഷം; ജാമ്യക്കോളത്തിൽ ഒപ്പിട്ടതും വ്യാജമായി; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ചെറുതോണി: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി 20 ലക്ഷം രൂപ വായ്പയെടുത്ത കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളമാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ.കെ. സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരേയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. 2017 ലാണ് അജീഷ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തിൽനിന്നു വായ്പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തിലായിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ.കെ. സിജുവിന്റെ പരാതി. എസ്പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി അജീഷ് നൽകിയിരുന്നത്. ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പരാതിയിൽ പറഞ്ഞിരുന്നു. ഈ സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണസംഘം പണം…
Read Moreഅശ്ലീല വീഡിയോ കാണുന്നു; വിളിക്കുന്നത് ഡിവൈഎസ്പി;ബ്ലാക്ക് മെയില്‍ സംഘത്തെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: അടുത്തിടെ തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് വിദേശത്തു നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ആള്, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു. നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. രണ്ടു ദിവസത്തിനുശേഷം വീണ്ടും കോള്‍ എത്തി. കേസില്‍ നിന്ന് ഒഴിവാക്കാനായി പണം നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കൊച്ചിയിലെ മറ്റൊരു വീട്ടമ്മയ്ക്കും സമാനരീതിയിലുളള ഫോണ്‍കോളെത്തി. ഇതുകേട്ട് ഭയന്നുപോയ വീട്ടമ്മയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. പരിചയക്കാരിയായ വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന…
Read Moreകുറ്റവാളികളുടെ കരുണകൊണ്ട് കഴിയുന്ന കേരള പോലീസ്… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഒളിവിൽതന്നെ; റോഡിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യം എവിടെപ്പോയി; നവമാധ്യമങ്ങളിൽ വിമർശനപ്പെരുമഴ….
കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസ്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വിവരമൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രതികൾ ഉപയോഗിച്ച കാറിലേക്ക് പോലീസ് ശ്രദ്ധതിരിച്ചു. കാറിന്റെ സഞ്ചാരപാത സിസിടിവി പരതി പലയിടത്തും കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലയാകെ അരിച്ചുപെറുക്കിയിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല. മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെയും സിസിടിവിയുടെ കണ്ണുവെട്ടിച്ചും കുറ്റകൃത്യം നടത്തിയാൽ കേരള പോലീസിനെ പറ്റിക്കാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. പാവങ്ങളെ റോഡിലെ വളവുകളിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യമൊക്കെ എവിടെപ്പോയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതിന് പുറമേ പ്രതിപക്ഷം കൂടി പോലീസിനെതിരെ തിരിഞ്ഞതോടെ സർക്കാരും ആഭ്യന്തരവകുപ്പും വെട്ടിലായിരിക്കുകയാണ്.മനസലിവുള്ള കുറ്റവാളികൾ ഉള്ളതുകൊണ്ട് കേരളം രക്ഷപെടുന്നുവെന്നാണ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലെ വിമർശനം. കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന…
Read More