സീമ മോഹന്‍ലാല്‍കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 75 പോലീസ് ഉദ്യോഗസ്ഥരാണ്.ഇന്നലെ കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മൂവാറ്റുപുഴ റാക്കാട് മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തന്റെ 12 ഇന്‍ക്രിമെന്റുകള്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതടക്കമുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ ഉള്ളത്. മാള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇന്നലെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തുകയുണ്ടായി.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം അത്ര മെച്ചമല്ലെന്നാണ് പോലീസിലെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കൂടുതലും മേലധികാരികളുടെ പീഡനവും വിശ്രമക്കുറവും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പല ആത്മഹത്യാക്കുറിപ്പുകളും…
Read MoreTag: KERALA POLICE
കേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധനം; അപരാജിത ഓണ്‍ലൈന്‍ ഇതുവരെ എത്തിയത് 6,000 ഫോണ്‍ കോൾ
സീമ മോഹൻലാൽകൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, സ്ത്രീധനം, ഗാര്‍ഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധാനമായ അപരാജിത ഓണ്‍ലൈനിലേക്ക് ഇതുവരെ എത്തിയത് ആറായിരത്തിനടുത്ത് ഫോണ്‍ കോളുകള്‍. 2021 സെപ്റ്റംബറിലാണ് ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. 9497996992 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ പരാതികള്‍ സംബന്ധിച്ച 800 ഫോണ്‍കോളുകള്‍ ലഭിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളില്‍നിന്നാണ് പരാതിപ്പെടാന്‍ വിളിക്കുന്നവരില്‍ ഏറെയും. 2021 മുതല്‍ ഇതുവരെ 425 പരാതികളാണ് ഇവന്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 175 സ്ത്രീധന പീഡന പരാതികളും 250 ഗാര്‍ഹിക പീഡന പരാതികളുമാണുള്ളത്. പോലീസിന്റെ തുടര്‍ നടപടികള്‍ ആവശ്യമായ 43 കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 9497996992 ധൈര്യമായി വിളിക്കാംഓണ്ലൈന് അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്ട്ടുചെയ്യപ്പെടാറില്ല. സാമൂഹിക സമ്മര്‍ദ്ദമോ, അടുത്ത സുഹൃത്തോ ബന്ധുവോ…
Read Moreവീട്ടിൽ നിന്ന് തുടങ്ങാം…! സ്റ്റേഷനിലെത്തി പോലീസുകാരുടെ യൂണിഫോം ധരിക്കല്‍ ഇനി വേണ്ട
സീമ മോഹന്‍ലാല്‍കൊച്ചി: ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിൽനിന്നു തന്നെ യൂണിഫോം ധരിച്ചെത്തണമെന്ന് എറണാകുളം റേഞ്ച് ഡിഐജിയുടെ സര്‍ക്കുലര്‍. പോലീസ് സ്റ്റേഷനുകളിലെ വിശ്രമമുറികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍ തൂക്കിയിടാനോ ഷൂ, തൊപ്പി എന്നിവ സൂക്ഷിക്കാനോ പാടില്ലെന്നും എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സര്ക്കുലറിലുറിൽ പറയുന്നു. സ്റ്റേഷനുകളിലെ താല്‍ക്കാലിക വിശ്രമമുറികളില്‍ ചിട്ടയില്ലാതെയും അലങ്കോലമായും ഇട്ടിരിക്കുന്ന യൂണിഫോമുകള്‍, തൊപ്പികള്‍, ഷൂകള്‍ എന്നിവ അതാത് ഉദ്യോഗസ്ഥകര്‍ 28-ന് മുമ്പായി നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. വിശ്രമമുറികളില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കായി മൂന്നു കട്ടിലുകളും വനിതാ ഉദ്യോഗസ്ഥര്‍ക്കായി രണ്ടുകട്ടിലുകളും മാത്രമേ പാടുള്ളൂ. അധികമുള്ള കട്ടിലുകള്‍ 28 ന് മുമ്പായി സ്റ്റേഷന് റൈറ്റര്‍ നീക്കം ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സര്‍ക്കുലര്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ നിരന്തര സാന്നിധ്യം ഉറപ്പാക്കാനാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട…
Read Moreമയക്കുമരുന്നിൽ പോലീസിന് ടാർജെറ്റ്; ഓരോ പോലീസ് സ്റ്റേഷനിലും ദിവസവും 5 കേസ് വേണം
കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പോലീസിന് ടാർജെറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ മിനിമം നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ മയക്കുമരുന്ന് തപ്പിയുള്ള അന്വേഷണത്തിലാണ് പോലീസ്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം പോലീസിന് കണ്ടെത്തുവാൻ എളുപ്പമായിരുന്നു. എന്നാൽ, സിന്തറ്റിക് ഡ്രഗ്സുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇത്തരം മയക്കുമരുന്നുകൾ കണ്ടെത്തുവാൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടുവാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇതിലുള്ളർക്കും പരിശീലനം ലഭിച്ചിട്ടില്ല. പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവവുമാണ്. മയക്കുമരുന്നുകൾ കണ്ടെത്തുവാൻ നർകോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്റീന്റെയും ജനമൈത്രി പോലീസിന്റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് തടയാനുള്ള നടപടികൾ തടയാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചാൽ മാത്രമേ…
Read Moreപോലീസിന്റെ “112′ ഫോൺ സേവനം; പ്രതിദിനം എത്തുന്നത് 5000ലധികം കോളുകള്‍ ; നേരംപോക്കിനു വിളിച്ചാല്‍ പോലീസ് പൊക്കും
സീമ മോഹന്‍ലാല്‍കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ലേക്ക് പ്രതിദിനം എത്തുന്നത് അയ്യായിരത്തിലധികം കോളുകള്‍. ഇതില്‍ സംസ്ഥാനമൊട്ടാകെ പോലീസിന്റെ സേവനം ഉടന്‍ ആവശ്യമെന്നു തോന്നുന്ന 600 കോളുകളിലാണ് പ്രതിദിനം കേസ് എടുക്കുന്നത്. ബാക്കിയുള്ളവ വിവരങ്ങള്‍ നല്‍കാനും അന്വേഷണങ്ങള്‍ക്കും മറ്റുമായി എത്തുന്ന കോളുകളാണ്. 112 ലേക്ക് ഏറ്റവുമധികം കോളുകള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഇതില്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രം തിരുവനന്തപുരം സിറ്റി, റൂറല്‍ പരിധിയിലെത്തിയ ഫോണ്‍ കോളുകളില്‍ നിന്ന് 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. രണ്ടാം സ്ഥാനം എറണാകുളം ജില്ലയക്കാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളാണ് തൊട്ടു പിന്നാലെയുള്ളത്. 2019 ഫെബ്രുവരിയിലാണ് 112 ടോള്‍ ഫ്രീ സംവിധാനം ആരംഭിച്ചത്. തിരുവനന്തപുരം വഴുതക്കാട് സംസ്ഥാന പോലീസ് ആസ്ഥാനത്താണ് 112…
Read Moreമഹാരഥന്മാർപോലും കർണനെ മാറ്റിനിർത്തി; തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെന്ന് ടോമിൻ ജെ. തച്ചങ്കരി
തിരുവനന്തപുരം: ജീവിതത്തിൽ ഏറ്റവും കുടുതൽ സ്വാധീനിച്ച കഥാപാത്രം മഹാഭാരതത്തിലെ കർണനായിരുന്നുവെന്ന് ഡിജിപി. ടോമിൻ ജെ തച്ചങ്കരി. പേരൂർക്കട എസ്എപി പരേഡിൽ നടന്ന വിടവാങ്ങൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്മാരെന്ന് കരുതിയവർ പോലും കർണനെ പല വേദികളിൽനിന്നു മാറ്റി നിർത്തി. രാജകുമാരനായിട്ട് പോലും അംഗരാജ്യപദവി അദ്ദേഹം മറ്റുള്ളവർക്കു നൽകി. അന്പെയ്ത്ത് മത്സരത്തിൽ കർണൻ മികച്ച പ്രകടനം കാഴ്ചവച്ചു. കർണന്റെ പ്രകടനം ഭഗവാൻ ശ്രീകൃഷ്ണനെ വരെ ആകർഷിച്ചു. എന്നാൽ അംഗീകാരം ലഭിച്ചത് അർജുനനായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പോലീസ് സേനാംഗങ്ങൾക്ക് അദ്ദേഹം തയാറാക്കിയ ഗാനം ആലപിച്ച് കൊണ്ടാണ് നന്ദി പറഞ്ഞു കൊണ്ട് സർവീസിൽ നിന്നും വിടവാങ്ങിയത്. 36 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് സർവീസിൽ നിന്നും വിരമിച്ചത്. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനൽ പട്ടികയിൽ…
Read Moreകളിക്കിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി;‘പന്ത്’ കസ്റ്റഡിയിൽ; പനങ്ങാട് എസ്ഐയുടെയും കുട്ടികളുടെയും വിശദീകരണം ഇങ്ങനെ…
കൊച്ചി: കളിക്കിടെ പോലീസ് ജീപ്പില്‍ തട്ടിയ പന്ത് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലാണ് സംഭവം. കളിക്കാര്‍ നേരിട്ട് എത്തിയാല്‍ പന്ത് നല്‍കാമെന്ന് അറിയിച്ചിട്ട് മൂന്ന് ദിവസമായിട്ടും പന്ത് കൈപ്പറ്റാന്‍ കുട്ടികളും എത്തിയില്ല. വെള്ളിയാഴ്ച വൈകിട്ടോടെ നെട്ടൂരിലെ പ്രാഥാമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. പ്രദേശത്ത് ഒരുകൂട്ടം കുട്ടികളും യുവാക്കളും ചേര്‍ന്ന് പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പോലീസിന്റെ വാഹനത്തില്‍ പന്ത് പതിക്കുകയായിരുന്നു. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പോലീസ് പന്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ഇത് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികളില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായതായി പനങ്ങാട് എസ്ഐ പറഞ്ഞു. ഇതോടെയാണ് പന്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫുട്ബോള്‍ കളിക്കുന്നതിന് എതിരല്ല. എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസമായിട്ടും ആരും പന്ത്…
Read Moreതല “സ്ഥാനം’ മാറാതിരിക്കാന്‍ വൈറലായി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സീമ മോഹന്‍ലാല്‍ കൊച്ചി: തല ‘സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കേരള പോലീസിന്റെ എഫ്ബി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ഓര്മപ്പെടുത്തുന്നതിനായി തയാറാക്കിയിട്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റർ. ഇന്റലിജന്‍സ് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലുള്ള കേരള പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്ലിലെ ആറംഗ പോലീസ് ടീമാണ് ഇത് തയാറാക്കിയത്. എസ്ഐ കെ.ആര്. കമല്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.സി. അരുണ്‍, കെ.സന്തോഷ്, ഹവില്‍ദാര്‍മാരായ സി.നിധീഷ്, എസ്.സഫ്ദര്‍ എന്നിവരുടെ കൂട്ടായ ചിന്തയിലുദിച്ച തല “സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കാഷ്ഷന് പോലീസ് അനുകൂലികളും വിരോധികളുമെല്ലാം ഇപ്പോൾ കൈയടിച്ച് സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് എംപി സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കേരള പോലീസിന്റെ പോസ്റ്റ് ഫേസ്ബുക്കിലെത്തിയത്.സമകാല സംഭവങ്ങളെ ആസ്പദമാക്കിയുള്ള പോസ്റ്റുകളും…
Read Moreലിങ്കുകളിലൂടെ വല്ലവരും അയച്ചു തരുന്ന .apk , .exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! പുതിയ ചതിക്കുഴിയെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്…
പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, യാതൊരു വിശ്വാസ്യതയുമില്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകള്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ, ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ… കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ആക്രമണകാരികളായ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടര്‍ന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു. പ്ലേ സ്റ്റോര്‍,…
Read Moreആള്‍ബലമില്ല; താളം തെറ്റി കോട്ടയത്തെ പോലീസ് സ്റ്റേഷനുകള്‍; മാനസിക സംഘർഷത്തിൽ പോലീസുകാർ
കോട്ടയം: ആള്‍ക്ഷാമം കാരണം ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ സ്റ്റേഷനുകളും പോലീസുകാരുടെ ക്ഷാമം നേരിടുന്നവയാണ്. പാറാവ്, ജിഡി, കോടതി, പ്രതിക്കും വിഐപിക്കും എസ്കോര്‍ട്ട്, സമന്‍സ് വാറന്റ് സര്‍വീസ്, രാത്രികാല പട്രോളിംഗ്, പൈലറ്റ്, കേസ് അന്വേഷണം, ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികള്‍ക്കും നിലവിലെ പോലീസുകാര്‍ തികയുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം ഉണ്ടെങ്കിലോ സമരപരിപാടികള്‍ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം ഇതിനു പുറകെ പോകും. പിന്നെ കേസന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ വരുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളിലായി കെഎപി, എസ്എപി ബറ്റാലിയനുകളിലായി 1536 സേനാംഗങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎസ്സിയുടെ 13,972 പേരുടെ റാങ്ക് ലിസ്റ്റുകളും റെഡിയാണ്. ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് പരിശീലനം നല്കി നിയമിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനുള്ള പ്രാരംഭ നടപടിപോലും ഇതുവരെ ആയിട്ടില്ല. ഇനി ആശുപത്രികളിലെ സുരക്ഷാ ചുമതലയും വന്നുചേരാന്‍ പോവുകയാണ്. ജനസൗഹാര്‍ദ…
Read More