അഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്

കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.

Read More

ആ ​പ​ടം വ​ര​ച്ച​വ​നെ ഇ​ങ്ങ് വി​ളി ! പി​ടി​കൂ​ടി​യ പ്ര​തി​യ്ക്ക് രേ​ഖാ​ചി​ത്ര​വു​മാ​യി പു​ല​ബ​ന്ധ​മി​ല്ലെ​ന്ന് ആ​ളു​ക​ള്‍; മ​റു​പ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ്…

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വെ​പ്പ് കേ​സി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ലാ​യ ഷാ​രൂ​ഖ് സെ​യ്ഫി​യ്ക്ക് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട രേ​ഖാ​ചി​ത്ര​വു​മാ​യി യാ​തൊ​രു സാ​മ്യ​മി​ല്ലെ​ന്ന പ​രി​ഹാ​സ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്ത്. പ്ര​തി​യെ നേ​രി​ട്ട് ക​ണ്ട് വ​ര​ക്കു​ന്ന​ത​ല്ല രേ​ഖാ​ചി​ത്രം. പ്ര​തി​യെ ക​ണ്ട​വ​ര്‍ ഓ​ര്‍​മ്മ​യി​ല്‍ നി​ന്ന് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ വ​ച്ചി​ട്ടാ​ണ് രേ​ഖാ​ചി​ത്രം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു​കി​ട്ടു​ന്ന വി​വ​ര​ങ്ങ​ള്‍ എ​പ്പോ​ഴും ശ​രി​യാ​വ​ണം എ​ന്നി​ല്ലെ​ന്നും കേ​ര​ള പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. ഫേ​സ്ബു​ക്ക് ക​മ​ന്റി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം രേ​ഖാ​ചി​ത്രം ശ​രി​യാ​യി​ട്ടു​ള്ള നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​കു​ന്ന പ​രി​ഭ്രാ​ന്തി​യി​ല്‍, ദൃ​ക്‌​സാ​ക്ഷി​ക​ള്‍ കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ത​ക്ക മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ ആ​ക​ണ​മെ​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ രേ​ഖാ​ചി​ത്ര​ത്തി​നെ​തി​രേ വ​ലി​യ തോ​തി​ലു​ള്ള പ​രി​ഹാ​സം ഉ​യ​ര്‍​ന്നി​രു​ന്നു. പോ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ രേ​ഖാ​ചി​ത്ര​ത്തെ പ​രി​ഹ​സി​ച്ച് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്…

Read More

മോഷണം നടന്ന സ്ഥാപനത്തിന്‍റെ മുന്നിലൂടെ ബൈക്കിൽ പോയെന്ന കാരണം; മൊ​ഴി എ​ടു​ക്കാ​ൻ കൊണ്ടുപോകും വഴി ജീപ്പിൽവെച്ച് ക്രൂരമർദനം; കൊടുമൺ പോലീസിനെതിരേ പരാതിയുമായി യുവാവ്

പ​ത്ത​നം​തി​ട്ട: മൊ​ഴി എ​ടു​ക്കാ​നെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. അടൂർ ത​ട്ട സ്വ​ദേ​ശി മ​നു​വാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് മ​ർ​ദി​ച്ചു എ​ന്ന് കാണിച്ച് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നാ​ണ് കൊ​ടു​മ​ൺ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ആ​ണ് മ​നു​വി​നേ​യും ഇ​യാ​ളു​ടെ പി​താ​വ് മു​ര​ളീ​ധ​ര​നേ​യും കൊ​ടു​മ​ൺ പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള സി​സിടിവി കാമറയി​ൽ സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് കുറച്ച് മു​മ്പ് മ​നു​വും മു​ര​ളീ​ധ​ര​നും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. മു​ര​ളീ​ധ​ര​നെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്കും മ​നു​വി​നെ എ​ട്ട് മ​ണി​ക്കു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഈ സമയം ജീ​പ്പി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് മ​നു​വി​ന്‍റെ പ​രാ​തി.

Read More

വൈ​ദ്യു​തി ബി​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…

കോ​ഴി​ക്കോ​ട്: എ​ത്ര​യും വേ​ഗം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കും എ​ന്ന ത​ര​ത്തി​ല്‍ ചി​ല വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പോ​ലീ​സ്. സ​ന്ദേ​ശ​ത്തി​ലെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് ഒ​രു പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മൊ​ബൈ​ലി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പ​ണം ക​വ​രു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍​ക്കു​ള്ള​ത്. വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കെ​എ​സ്ഇ​ബി അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ട​യ്‌​ക്കേ​ണ്ട ബി​ല്‍ തു​ക, 13 അ​ക്ക ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, സെ​ക്ഷ​ന്‍റെ പേ​ര്, പ​ണ​മ​ട​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, പ​ണ​മ​ട​യ്ക്കാ​നു​ള്ള ഉ​പ​ഭോ​ക്തൃ സേ​വ​ന വെ​ബ്‌​സൈ​റ്റ് ലി​ങ്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍…

Read More

നമ്പര്‍ വണ്‍ പോലീസിന്റെ നമ്പര്‍ വണ്‍ വീഴ്ച ! ഭീമ ജ്യുവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ ജാമ്യമെടുത്തു സ്ഥലം കാലിയാക്കി; കേരളാ പോലീസെത്തിയപ്പോള്‍ അടു കിടന്നിടത്ത് പൂട പോലുമില്ല…

ഭീമ ജ്യുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി കേരളാ പൊലീസ്. ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പൊലീസിന് വന്‍വീഴ്ച്ച സംഭവിച്ചത്. ഗോവ പൊലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വെറുംകൈയോടെ കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പ്രതി മുങ്ങാന്‍ കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. വിഷു ദിനത്തിലാണ് കേരളത്തെ ഞെട്ടിച്ച് അതീവ സുരക്ഷയുള്ള ഭീമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ…

Read More

‘ഇത് നിഷ്ഠൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം’; കേരള പോലീസ് ആക്ട് ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍; ഒന്നും മിണ്ടാതെ സീതാറാം യെച്ചൂരി…

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ വിമര്‍ശിച്ചു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഐടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കിയപ്പോള്‍ അനുകൂലിച്ച…

Read More

അമ്മയെക്കൊന്നിട്ട് ജയിലില്‍ പോയ അച്ഛന്‍ ! തൊണ്ടി മുതലായി പിടിച്ച ഫോണ്‍ തിരിച്ചു തരാമോയെന്ന് പോലീസുകാരോട് ചോദിച്ച് നിസഹായനായ ഒമ്പതുകാരന്‍; ഒടുവില്‍ പയ്യന് പോലീസിന്റെ വക പുത്തന്‍ മൊബൈല്‍ ഫോണ്‍ സമ്മാനം…

അമ്മയെക്കൊന്ന് അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.…

Read More

നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ…എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ; വാട്‌സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുന്നു;സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകും…

വാട്‌സ് ആപ്പിലൂടെ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച് നമുക്ക് പണം ലഭിക്കുമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ‘നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ?? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന്…

Read More

നൈജീരിയക്കാരെല്ലാം തട്ടിപ്പുകാരുമല്ല ഇന്ത്യക്കാരെല്ലാം റേപ്പിസ്റ്റുമല്ല ! കേരളാ പോലീസിന്റെ ട്രോളിനെ രൂക്ഷമായി വിമര്‍ശിച്ച് സുഡാനി ഫ്രം നൈജീരിയ നായകന്‍ സാമുവല്‍…

കേരളാ പോലീസിന്റെ ട്രോളുകള്‍ സമീപകാലത്തായി ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അടുത്തിടെ കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോളിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. സുഡാനി സിനിമയിലെ ഒരു രംഗം ഉപയോഗിച്ചായിരുന്നു ട്രോള്‍ തയ്യാറാക്കിയത്. ഈ പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സുഡാനി നായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നില്ലെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസ് ചെയ്യുന്ന ജോലിയെ താന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ കുറിച്ചു.…

Read More

ചുട്ടകോഴിയെ പറന്നു പിടിച്ച് ഡ്രോണ്‍ ! ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കനും നിര്‍ത്തിപ്പൊരിച്ച ചിക്കനും ഉണ്ടാക്കിയ 11 പെരെ പോലീസ് പൊക്കി;

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ? പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര്‍ കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും. ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി…

Read More