കേരളാ പോലീസിലെ ചില ഉന്നതര്‍ രവി പൂജാരിയുടെ മാസപ്പടിക്കാരോ ? ഉന്നതര്‍ക്ക് കോടികള്‍ കൈമാറിയെന്ന പൂജാരിയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാന്‍ പോകുന്നത് ആരെയൊക്കെ…

അധോലോക നായകന്‍ രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ…

Read More

കാണാതായത് 12061 വെടിയുണ്ടകളും 25 റൈഫിളുകളും ! ബെഹ്‌റയെ വെട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; പുറത്തു വരുന്നത് ഗുരുതര സുരക്ഷാ വീഴ്ചകള്‍…

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കി കംപ്്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ബെഹ്‌റയ്‌ക്കെതിരേ സിഎജി ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് കണ്ടെത്തൽ. പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ പോലീസിനെതിരായ വിശദീകരണങ്ങളാണ്…

Read More

മദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…

ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില്‍ ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല. ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത്…

Read More

 വ്യ​ക്തി വൈ​രാ​ഗ്യം തീർക്കൽ;  കേ​ര​ള​ത്തി​ൽ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ട്ട് 61 എ​സ്ഐ​മാ​ർ

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ചി​ല​ർ​ക്ക് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ 61 സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ട്ടെ​ന്ന്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ 2012 ൽ ​ന​ട​പ്പാ​ക്കി​യ കെ​പി ആ​ക്ട് 101 (6)നെ​തി​രേ 2019 ഫെ​ബ്രു​വ​രി​ൽ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യാ​ണ് ഇ​വ​രു​ടെ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞ​ത്. പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ല​ക്കാ​ര​നാ​യ ഒ​രു ഇ​ൻ​സ്പെ​ക്ട​ർ നി​യ​മ​പോ​രാ​ട്ട​ത്തി​നി​റങ്ങി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന് പ്ര​ത്യേ​കി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഇ​ദ്ദേ​ഹം ക​ണ്ണി​ലെ ക​ര​ടാ​യ​ത്.ഈ ​ഇ​ൻ​സ്പെ​ക്ട​റു​ടെ പ്ര​മോ​ഷ​ന് ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ​ത്രെ 2012 ലെ ​നി​യ​മം മ​ര​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​തി​ന്‍റെ ദു​രി​തം പേ​റേ​ണ്ടി വ​ന്ന​താ​ക​ട്ടെ 13 വ​ർ​ഷ​ത്തോ​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി സേ​വ​നം തു​ട​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ല​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. നാ​ലും അ​ഞ്ചും വ​ർ​ഷം കൂ​ടു​ന്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ്ര​മോ​ഷ​ൻ ന​ട​ക്കു​ന്പോ​ഴാ​ണ് ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​ക്കാ​ലം 61 പേ​ർ ഇ​പ്പോ​ഴും എ​സ്ഐ​യാ​യി തു​ട​രു​ന്ന​ത്. സാ​ധാ​ര​ണ മൈ​ന​ർ…

Read More

 “ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും

കോ​ട്ട​യം: ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​തു​ക്കാ​ൻ പോ​ലീ​സി​ന്‍റെ പു​തി​യ പ​ദ്ധ​തി “ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​”ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​തു​ക്കു​ക​യാ​ണ് ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ എ​ന്ന പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ദേശ്യം. മൂ​ന്നു ത​ര​ത്തി​ലാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു ത​ര​ത്തി​ലു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കും. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഗു​ണ്ട​ക​ളു​ടെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക എ​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തേ​ത് മു​ൻ ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റാ​ണ്. ഇ​വ​ർ ഇ​പ്പോ​ൾ ക​ള​ത്തി​ലി​ല്ലെ​ന്നു വ​രു​ത്തിത്തീ​ർ​ത്ത് ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള​വ​ർ ആ​രാ​ണ് എ​ന്നതാ​ണ് ര​ണ്ടാ​മ​ത്തെ ലി​സ്റ്റ്. മൂ​ന്നാ​മ​ത്തെ ലി​സ്റ്റ് നേ​ര​ത്തേ ഗു​ണ്ടാ​പ്പ​ണി ചെ​യ്തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ അ​തി​ൽ നി​ന്നെ​ല്ലാം പി​ൻ​തി​രി​ഞ്ഞ് ന​ല്ല​വ​രാ​യി ന​ട​ക്കു​ന്നവരാണ്. ഇ​ത്ത​ര​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പോ​ലീ​സ് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ന​ല്കും. അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ ലി​സ്റ്റും ത​യാ​റാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ക്കും.…

Read More

അധോലോകവും നീലക്കുറിഞ്ഞിയുമെല്ലാം പൂട്ടിക്കെട്ടാന്‍ പോലീസും ഇന്റര്‍പോളും ! രണ്ടു മണിക്കൂറിനിടെ പിടിയിലായത് പതിനൊന്നു പേര്‍; പിടിച്ചെടുത്തത് 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍

ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നതിന് തടയിടാന്‍ കേരളാപോലീസും ഇന്റര്‍പോളും ചേര്‍ന്ന് നടപ്പിലാക്കുന്ന സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പിടിയിലായത് 11 പേര്‍. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

Read More

പൂ​സാ​യ​പ്പോ​ഴും കെ​ട്ടി​റ​ങ്ങി​യ​പ്പോ​ഴും കേ​ര​ള പോ​ലീ​സ് തു​ണ;  ല​ക്ഷ്മ​ണ​ന്‍റെ മ​ന​സി​ൽ കെപി സൂ​പ്പ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൂ​സാ​യ​പ്പോ​ഴും കെ​ട്ടി​റ​ങ്ങി​യ​പ്പോ​ഴും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് തു​ണ​യാ​യ​ത് പോ​ലീ​സ്. മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ക​ണ്ടെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി ല​ക്ഷ്മ​ണി​നെ(30) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് പോ​ലീ​സാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജാ​യ​പ്പോ​ൾ പോ​കാ​ൻ പൈ​സ​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ല​ക്ഷ്മ​ണ​ന് തു​ണ​യാ​യ​തും പോ​ലീ​സു ത​ന്നെ. ചേ​ർ​പ്പ് – അ​മ്മാ​ടം മേ​ഖ​ല​യി​ലെ സി​മ​ന്‍റ് ക​ട്ട നി​ർ​മാ​ണ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ല​ക്ഷ്മ​ണ​ൻ അ​വ​ധി​ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തൃ​ശൂ​രി​ലെ​ത്തി മ​ദ്യ​പി​ക്കു​ക​യും ബോ​ധം ന​ശി​ക്കു​ക​യും ചെ​യ്തു. ല​ക്ഷ്മ​ണ​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ മു​ങ്ങി. രാ​ത്രി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഇ​രു​ട്ട​ത്ത് കി​ട​ന്നി​രു​ന്ന ഇ​യാ​ളു​ടെ പ​ണം അ​ട​ങ്ങി​യ പേ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​മാ​യി​രു​ന്നു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ സ്ഥി​രം മോ​ഷ്ടാ​ക്ക​ളാ​ണ് ഇ​യാ​ളു​ടെ പ​ണം ക​വ​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നെ​ത്തി​യ പോ​ലീ​സ് ലക്ഷ്മ​ണി​നെ ആ​ദ്യം കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും…

Read More

പോലീസ് സേനയെ ഞെട്ടിച്ച് 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തി !ഇങ്ങനെയൊരു കൂട്ട തരംതാഴ്ത്തല്‍ ചരിത്രത്തിലാദ്യം; ഇലക്ഷനു മുന്നോടിയായുള്ള അഴിച്ചുപണി ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെയാണ് സിഐമാരായി തരംതാഴ്ത്തിയത്. ചരിത്രത്തില്‍ ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. അതേസമയം 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണു സിഐമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. വകുപ്പുതല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിനു തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പു റദ്ദാക്കിയതോടെയാണു സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ…

Read More

കൈയ്യടിക്കെടാ മക്കളേ… പ്രളയകാലത്ത് കേരളാ പോലീസ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തത്; കേരളാ പോലീസിന്റെ സ്ഥാനം ഇനി ജനഹൃദയങ്ങളില്‍…

മലയാളികള്‍ എന്നും ഒരു ഭയത്തോടെയാണ് പോലീസിനെ കണ്ടിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ കേരളാ പോലീസ് ആകെ മാറി. മഴ പ്രളയം തീര്‍ത്തതോടെ അനേകര്‍ക്ക് രക്ഷയായതും കേരളാ പോലീസ് തന്നെയായിരുന്നു. തമാശ പറഞ്ഞും ട്രോളടിച്ചും ഫേസ്ബുക്കില്‍ വിലസുന്ന കേരളാ പോലീസും അവരുടെ ജനപ്രിയ പേജും സമാനമില്ലാത്ത സേവനമാണ് പ്രളയകാലത്ത് കാഴ്ചവെച്ചത്. ഊണും ഉറക്കവുമില്ലാതെ, പോലീസിന്റേതായ എല്ലാ മേലങ്കികളും അഴിച്ചു വെച്ച് അവര്‍ രംഗത്തിറങ്ങി, സോഷ്യല്‍ മീഡിയയിലും അതിലേറെ ജനങ്ങളുടെ ഇടയിലും. പെരുമഴ പെയ്തപ്പോള്‍ മുതല്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് ദുരന്തത്തിന്റെ അപ്ഡേഷനുകള്‍ ജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍ ലഭിച്ചു തുടങ്ങിയത് ഈ സ്വീകാര്യതകൊണ്ടാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതോടെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് എബ്രഹാം സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എല്ലാവരോടും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകാനുള്ള…

Read More

ഇനി പോലീസിനെ സാറേ… എന്നു വിളിക്കേണ്ട പകരം പോലീസുകാരെക്കൊണ്ട് വിളിപ്പിക്കാം ! ജനങ്ങളെ കേരളാപോലീസ് ഇനി അഭിസംബോധന ചെയ്യുന്നത് സാര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ…

……മോനേ…എന്ന് പോലീസ് ഇനി ആരെയും വിളിക്കില്ല. ജനങ്ങളോടും കുറ്റവാളികളോടുമുള്ള പെരുമാറ്റത്തില്‍ കാതലായ മാറ്റത്തിനൊരുങ്ങി കേരളാ പോലീസ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ‘ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും.’ പ്രമേയത്തിലെ വരികളാണിവ. എഎസ്ഐ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘടന. നീതിതേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുത്. മികവില്‍ കേരള പോലീസ് മുന്നിലാണെങ്കിലും പെരുമാറ്റത്തില്‍ മാറ്റം വേണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ നാം ഇടപെടുന്നത് ശത്രുക്കളോടല്ല, ഇന്ത്യന്‍…

Read More