ഇതൊന്നും ഇവിടെ നടക്കില്ല ! പൈസ കൊടുത്ത് നീ പാഷാണം വാങ്ങിയാല്‍ അതു കഴിക്കാന്‍ ഞങ്ങള്‍ നിന്നെ അനുവദിക്കണമോ ? പോലീസിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ വൈറല്‍

വെറുതേ യുവാക്കളുടെ മേല്‍ മെക്കിട്ടുകേറുക എന്ന ആക്ഷേപം പണ്ടു മുതലേ കേരളാ പോലീസിനെതിരേയുണ്ട്. ഹെല്‍മറ്റിനോടൊപ്പം യുവാവ് സ്‌കീയിങ് ഗ്ലാസ് വച്ചതിന് ശകാരിക്കുന്ന പോലീസിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാഹന പരിശോധനക്കിടെയാണ് സംഭവം. വണ്ടിയുടെ നമ്പര്‍ പ്ലേറ്റും ബുക്കും പേപ്പറുമെല്ലാം ശരിയാണെന്നു കണ്ടിട്ടും ഇവരെ ഹെല്‍മറ്റ് പൂര്‍ണമായും മുഖം മറയ്ക്കുന്നതാണ് എന്നു പറഞ്ഞാണ് ശകാരിച്ചത്. സ്‌കീയിങ് ഗ്ലാസ് പൈസ കൊടുത്ത് വാങ്ങിയതാണെന്ന് യുവാക്കള്‍ പറഞ്ഞപ്പോള്‍ പൈസ കൊടുത്ത് നീ പാഷാണം വാങ്ങിയാല്‍ ഞാന്‍ അത് നിന്നെ കഴിക്കാന്‍ അനുവദിക്കണോ എന്നും ചോദിക്കുന്നുണ്ട്. ഈ വക സാധനങ്ങള്‍ കേരളത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസുകാര്‍ പറഞ്ഞു. അതേസമയം ആളുകള്‍ സണ്‍ഗ്ലാസ് വയ്ക്കാറുണ്ടല്ലോ എന്ന് യുവാക്കള്‍ ചോദിക്കുമ്പോള്‍ അതൊക്കെ നിയമവിരുദ്ധമാണെന്നന്നു പറഞ്ഞാണ് പോലീസ് ഗ്ലാസ് വാങ്ങുന്നത്. ഗ്ലാസ് ഉപയോഗിക്കാന്‍ ആര്‍ടിഒയുടെ അനുവാദം വാങ്ങിയാല്‍ സാധനം തിരിച്ചു തരാമെന്നായിരുന്നു പൊലീസ്…

Read More

സുപ്രീംകോടതിയുടെ വിധിയില്‍ ആദ്യം പൂട്ടിക്കെട്ടേണ്ടി വരുന്നത് സംസ്ഥാന പോലീസിന്റെ ന്യൂജന്‍ സംരംഭം സൈബര്‍ ഡോം; ഐജി മനോജ് എബ്രാഹാമിന്റെ പദ്ധതി സൗകാര്യതയ്ക്ക് എതിരെയുള്ള കടന്നു കയറ്റമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സ്വകാര്യതയുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതോടെ വെട്ടിലാവുന്നത് രാജ്യത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കുറ്റാന്വേഷണ വിഭാഗങ്ങളും. സ്വകാര്യതയുടെ ലംഘനം കുറ്റകരമാവുന്നതോടെ നിയമത്തിന്റെ വ്യാപ്തി നാം വിചാരിക്കുന്നതിലും അപ്പുറമാണെന്ന ആശങ്കയാണ് നിയമവിദഗ്ദ്ധര്‍ക്കുള്ളത്. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യത നിര്‍വ്വചിക്കുന്നതിലാണ് വ്യക്തത ഉണ്ടാവേണ്ടത്. ദൈനംദിന ഇടപെടല്‍ മുതല്‍ കുറ്റാന്വേഷണം നടത്തുന്ന പൊലീസ് സംവിധാനത്തിനും തിരിച്ചടിയാവുമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അങ്ങിനെയെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താനും സാദ്ധ്യത ഏറെയാണ്. ഇന്നലെ വരെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പല നടപടികള്‍ക്കും ഇനി ഈ നിയമം തടസ്സമായേക്കും. വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും വളരെ ശക്തമായ ഇക്കാലത്ത് സ്വകാര്യത എത്രമാത്രം നിയമത്തിന്റ പരിധിക്കുള്ളില്‍ ഒതുക്കാനാവും എന്നതും സംശയകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വകാര്യതയുടെ നിര്‍വ്വചനത്തിലും അതിന്റെ പ്രായോഗികതയിലുമുണ്ടായ മാറ്റം ഏറെ തിരിച്ചടിയാവുന്നത് ആഭ്യന്തരവകുപ്പിന് തന്നെയാണ്. കേസുകളുടെ അന്വേഷണത്തിലും തെളിവു ശേഖരണത്തിലും സ്വകാര്യതാ നിയമം ദുര്‍ഘടമാകും. പൊലീസ് കേസ്…

Read More

ഇതാണ് തിണ്ണമിടുക്ക്;കേരളാ പോലീസ് ഉന്‍ ഊരില്‍ വെക്ക്; കുറ്റാലം കാണാന്‍ പോയ കേരളാ പോലീസുകാരന് തമിഴ് പോലീസിന്റെ വക ക്രൂരമര്‍ദ്ദനം; പിന്നാലെ കള്ളക്കേസും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുറ്റാലം കാണാന്‍ പോയ കേരളാ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തമിഴ് പോലീസിന്റെ വക അതിക്രൂര മര്‍ദ്ദനം.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നവാസിനും കുടുംബത്തിനും ആണ്  ചെങ്കോട്ടയില്‍ വച്ച് തമിഴ്നാട് പോലീസിന്റെ ക്രൂര മര്‍ദ്ദനവും കേസും നേരിടേണ്ടി വന്നത്. ഇതു സംബന്ധിച്ച് തമിഴ്‌നാട് ഡിജിപിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാല്‍ വാങ്ങാന്‍ ചെങ്കോട്ട റഹ്മത്ത് ഹോട്ടലില്‍ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാന്‍ പാല്‍ വാങ്ങാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ എത്തിയ മഫ്ടി പൊലീസുകാരന്‍ എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാന്‍ പറഞ്ഞു. ഉടന്‍…

Read More

ഷജീര്‍ഖാനേയും ഷാജഹാനേയും നക്‌സലുകളാക്കണം; തോക്ക് സ്വാമിയെ സംഭവത്തിലേക്ക് വലിച്ചിട്ടത് കൊഴുപ്പുകൂട്ടാന്‍; വെളിപ്പെടുന്നത് പോലീസിന്റെ കുതന്ത്രങ്ങള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ഓഫീസിനു മുമ്പില്‍ നിലത്തിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജി മനോജ് ഏബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തെറ്റാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. റിപ്പോര്‍ട്ടിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാന്‍ പോലും…

Read More

കളി കേരളാ പോലീസിനോടോ? വിടില്ല ഞങ്ങള്‍; പാറാവുകാരിയെ ആക്രമിച്ചു രക്ഷപ്പെട്ട മദ്യവില്‍പ്പനക്കാരനെ കാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നും പോലീസ് പൊക്കി

കോതമംഗലം; പാറാവു നിന്ന വനിതാ പോലീസുകാരിയെ ആക്രമിച്ച ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട അനധികൃത മദ്യവില്‍പ്പനക്കാരനെ പോലീസ് പൊക്കി. ഇന്നലെ കോതമംഗലം സര്‍ക്കിള്‍ പരിധിയിലെ ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നമ്പൂരിക്കൂപ്പ് മോളേത്തുകുടി ജോണി(47)യെയാണ് പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. യുവതിയായ പാറാവുകാരിയെ തള്ളിയിട്ട് രാവിലെ 11 മണിയോടെ ജോണി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സമീപപ്രദേശങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.  ഇതിനിടെ നമ്പൂരികൂപ്പിലെ ജോണിയുടെ വീട്ടിലും പൊലീസെത്തി.ഇവിടെ കുറച്ചുസമയം ചിലവഴിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ വനപ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ഒളിസങ്കേതത്തില#് നിന്നും ജോണി പിടിയിലാവുന്നത്. അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ എസ് ഐ വേഷം മാറിയെത്തിയാണ് ജോണിയെ പിടികൂടിയത്.ഈ സമയം മുക്കാല്‍ കുപ്പിയോളം ബ്രാണ്ടിയും 1200 രൂപയും എസ് ഐ ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു. നാളുകളായി ഇയാള്‍ കോതമംഗലത്തെ…

Read More