പിഎസ്‌സി പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു; പരീക്ഷകള്‍ ഇനിമുതല്‍ രണ്ടു ഘട്ടമായി നടത്തും; പുതിയ പരീക്ഷാ രീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന വീഡിയോ കാണാം…

സംസ്ഥാനത്ത് ഇനി പിഎസ് സി പരീക്ഷ അടിമുടി മാറും. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഇനി പരീക്ഷ. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഭൂരിഭാഗം പിഎസ്സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യഘട്ടമായി ഒരു സ്‌ക്രീനിംഗ് ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമാണ് അന്തിമ പരീക്ഷയ്ക്കിരുത്തുക. ഡിസംബറില്‍ ഈ രീതി നടപ്പില്‍ വരുമെന്ന് സക്കീര്‍ അറിയിച്ചു. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ സ്‌ക്രീനിംഗ്…

Read More

കാണാതെ പഠിച്ച് സര്‍ക്കാര്‍ ജോലി നേടാമെന്ന മോഹം അങ്ങ് ഉപേക്ഷിച്ചേക്കൂ ! പുതിയ പരീക്ഷാ സംവിധാനവുമായി പിഎസ് സി; പുതുവര്‍ഷം ആരംഭിക്കുന്നത് പുത്തന്‍ പരീക്ഷണങ്ങളുമായി…

തിരുവനന്തപുരം: ഒഎംആര്‍ ഷീറ്റ് കറുപ്പിച്ച് സര്‍ക്കാര്‍ ജോലി നേടുന്ന പതിവ് അവസാനിക്കുന്നു. ഒറ്റ പരീക്ഷയിലൂടെയും ഒറ്റവാക്കിലെ ഉത്തരത്തിലൂടെയും ഇനി സര്‍ക്കാര്‍ ജോലി നേടാനാവില്ല. പുതുവര്‍ഷത്തില്‍ പിഎസ്‌സിയുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. തത്വത്തില്‍ അംഗീകരിച്ച പരിക്ഷ്‌കാര നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ചോടെ പ്രാബല്യത്തില്‍കൊണ്ടുവരാനാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പദ്ധതി. എങ്ങനെയും സര്‍ക്കാര്‍ ജോലി നേടിയെടുക്കാനായി ഉദ്യോഗസ്ഥര്‍ കാണാപ്പാഠം പഠിച്ചെഴുതുന്ന രീതി പരിഷ്‌കരിക്കാന്‍ സമയമായെന്നാണ് പിഎസ് സിയുടെ വിലയിരുത്തല്‍. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പിഎസ്‌സി പരീക്ഷകള്‍ക്കുണ്ടാവുക. കൂടാതെ തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്. വിവരാണാത്മക പരീക്ഷ മൂല്യനിര്‍ണ്ണയം ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ രൂപീകരിക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോള്‍ പിഎസ്‌സി. വിവരാണാത്മക പരീക്ഷയ്ക്കും ഓണ്‍ലൈന്‍ സംവിധാനം സാധ്യമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മാതൃകയാണ് പിഎസ്‌സിയും സ്വീകരിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒഎംആര്‍ പരീക്ഷയ്ക്കുമാത്രമെ ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടത്തുന്നുള്ളു.…

Read More