കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ പരസ്യം പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചു വച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഈ വിഷയത്തെ ന്യായീകരിച്ച് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തള്ളി പ്രസിഡന്റ് കെ സച്ചിദാനന്ദന് രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തിയത്. സാഹിത്യകാരനെയും ആയാളുടെ സൃഷ്ടിയെയും അപമാനിക്കുന്ന പ്രവര്‍ത്തിയാണിതെന്നും കലയെത്തന്നെ ദുരുദ്ദേശപരമായി ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യമാണ് കൊടുക്കേണ്ടതെന്നായിരുന്നു അക്കാദമി സെക്രട്ടറി സി.പി അബൂബക്കറിന്റെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് 30 പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി ഇറക്കിയതെന്നും അതില്‍ സര്‍ക്കാരിന്റെ പരസ്യം നല്‍കിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ സെക്രട്ടറിയുടെ ന്യായീകരണത്തെത്തള്ളി അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന് എത്തുകയായിരുന്നു. ഇക്കാര്യത്തില്‍ പരസ്യമായിത്തന്നെ പരസ്യമായി…
Read More