വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി. വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ്…
Read MoreTag: kerala story
32,000 എന്ന കണക്കില്‍ ഉറച്ചു നില്ക്കുന്നു ! സിനിമ കാണുമ്പോള്‍ എല്ലാം വ്യക്തമാകുമെന്ന് ‘കേരള സ്റ്റോറി’ സംവിധായകന്
കേരളത്തില്‍ ഇതിനോടകം വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന് സുദീപ്തോ സെന്‍. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നും ഒരു മതത്തിനും എതിരല്ലെന്നും സെന്‍ പറഞ്ഞു. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെന്‍ പറഞ്ഞു.സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്തോ സെന്‍ പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി ഏഴു വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമയ്ക്ക്…
Read More