തിരുവനന്തപുരം: കേരള സർവകലാശാല ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ മുഴുവൻ സർവകലാശാലകളോടും നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയനും വിദ്യാർഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.
Read More